അഞ്ച് ശതമാനം ഈടാക്കിയിരുന്ന വാറ്റ് പത്തു ശതമാനമാക്കി ജനുവരി ഒന്ന് മുതല്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന്റെ മറവില്‍ വില കൂട്ടി വില്‍പന നടത്തിയവര്‍ക്കെതിരെയാണ് നടപടി.
മനാമ : വാറ്റ് വര്‍ദ്ധനയുടെ മറവില്‍ വിലകൂട്ടി വില്‍പന നടത്തിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും റെസ്റ്ററൊന്റുകള്‍ക്കുമെതിരെ വാണിജ്യ വകുപ്പ് നടപടി എടുത്തു.
ഭക്ഷണത്തിന് കുത്തനെ വിലകൂട്ടിയെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വാണിജ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ചില റെസ്റ്ററൊന്റുകള്‍ അടപ്പിച്ചു.
ഗലാലി, തുബ്ലി, മുഹറാഖ് എന്നിവടങ്ങളിലെ റെസ്റ്ററൊന്റുകള്‍ക്കാണ് അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയത്.
അവശ്യ വസ്തുക്കളെ വര്‍ദ്ധിപ്പിച്ച നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഴം, പച്ചക്കറികള്‍, ധാന്യങ്ങള്‍ പാല്‍ തുടങ്ങി ആയിരത്തിലധികം ഉല്‍പ്പന്നങ്ങളെ പത്തു ശതമാനം വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 90 ശതമാനം സാമഗ്രികള്‍ക്കും നികുതി ഇല്ലെന്നിരിക്കെ അമിത വില ഈടാക്കിയതാണ് ശിക്ഷണ നടപടികള്‍ക്ക് കാരണമായത്.
പുതിയ വാറ്റ് നിയമം അനുസരിച്ച് പത്തു ശതമാനം നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍, 2021 ജനുവരി ഒന്നു മുതല്‍ നടപ്പിലാക്കിയ അഞ്ചു ശതമാനമാണ് ഒരു വര്‍ഷത്തേക്ക് അഞ്ചു ശതമാനമാണ് പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സാവകാശമെന്ന നിലയില്‍ ഈടാക്കിവന്നിരുന്നത്. 2022 ജനുവരി ഒന്നുമുതല്‍ പത്തു ശതമാനം നികുതിയാണ് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഈടാക്കുക.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.