Bahrain

ആഗോള ഗണിത ശാസ്ത്ര മത്സരത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ബഹുമതി

ഇന്റര്‍നാഷണല്‍ യൂത്ത് മാത്ത് ചലഞ്ചില്‍ വെങ്കല ബഹുമതിയും ബഹ്‌റൈന്‍ ദേശീയ പുരസ്‌കാരവും നേടി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രവാസികളുടെ അഭിമാനമായി മാറി.

നാമ: രാജ്യാന്തര തലത്തില്‍ നടന്ന ഗണിത ശാസ്ത്ര മത്സരത്തില്‍ ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഷനിക് ഹ്യൂബര്‍ട്ടിന് വെങ്കല മെഡലും ദേശീയ പുരസ്‌കാരവും ലഭിച്ചു.

ഇന്റര്‍നാഷണല്‍ യൂത്ത് മാത്ത് ചലഞ്ച് എന്ന മത്സരത്തിലാണ് പതിനേഴുകാരനായ ഷനികിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായത്. അവസാന റൗണ്ടിലെ മികവിലാണ് ഷനികിന് മുന്നേറാനും ദേശീയ പുരസ്‌കാരവും വെങ്കലവും നേടാനായത്.

ബഹ്‌റൈന്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായ ഹ്യൂബര്‍ട്ട് സതീഷ് കുമാറിന്റേയും ബഹ്‌റൈന്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലക്ചററായ പ്രീത ജോസഫിന്റേയും മകനാണ് ഷനിക്. സഹോദരന്‍ നിഷാദ് ഹ്യുബര്‍ട്ട് ഇന്ത്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, പ്രിന്‍സിപ്പല്‍ പളനിസ്വാമി, സെക്രട്ടറി സജി ആന്റണി എന്നിവര്‍ ഷനികിന്റെ അനുമോദിച്ചു.

ലോകരാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രത്തിലെ തങ്ങളുടെ വൈദഗ്ദ്ധ്യവും പ്രതിഭയും തെളിയിക്കാനുള്ള അവസരമാണ് ഇന്റര്‍നാഷണല്‍ യൂത്ത് മാത് ചലഞ്ച് ഒരുക്കുന്നത്. ഹോങ്കോഗ്, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.