പൃഥ്വിരാജ്-ബിജുമേനോന്‍ കൂട്ടുകെട്ടില്‍ സംവിധായകന്‍ സച്ചിയൊരുക്കിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കണ്ണമ്മയെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിക്കുന്നത് സായ് പല്ലവിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഥാപാത്രത്തിനായി താരത്തെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചുവെന്നും സായ് പല്ലവി കരാറില്‍ ഒപ്പിട്ടുവെന്നുമാണ് സൂചന.
മലയാളത്തില്‍ ഗൗരി നന്ദ അവതരിപ്പിച്ച കണ്ണമ്മ, ആദിവാസി ആക്ടിവിസ്റ്റായ ശക്തയായ സ്ത്രീകഥാപാത്രമാണ്. പുരുഷകഥാപാത്രങ്ങളുടെ തമ്മിലെ സംഘര്‍ഷങ്ങള്‍ മുഖ്യ പ്രമേയമായെത്തിയ ചിത്രമായിരുന്നു ‘അയ്യപ്പനും കോശിയു’മെങ്കിലും അവതരണത്തിന്റെ മികവില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് കണ്ണമ്മ.
ചിത്രത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച ‘അയ്യപ്പന്‍ നായരു’ടെ വേഷത്തിലേക്ക് തെലുങ്ക് താരം പവന്‍ കല്ല്യാണെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സായ് പല്ലവിയും ചിത്രത്തിലുണ്ടാകുമെന്ന വാര്‍ത്ത പുറത്തുവരുന്നത്. അതേസമയം, പൃഥ്വിരാജിന്റെ ‘കോശി’ എന്ന കഥാപാത്രത്തിലേക്ക് നടന്‍ നിതിന്‍ റെഡ്ഡിയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. കഥാപാത്രങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
തെലുങ്കില്‍ സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്. ചിത്രം 2021 ജനുവരിയോടെ റിലീസിനെത്തുമെന്നാണ് സൂചന. പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ എസ് തമനാണ് സംഗീതമൊരുക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.