ആയുഷ്മാന്‍ ഭാരത് – ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ രാജ്യത്ത് മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. 41,000 ത്തിലധികം ആയുഷ്മാന്‍ ഭാരത് – ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ രാജ്യത്ത് സമഗ്ര പ്രാഥമിക ആരോഗ്യ സുരക്ഷ നല്‍കുന്നു. സാര്‍വത്രികവും സമഗ്രവുമായ പ്രഥാമിക ആരോഗ്യ സുരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ അടിസ്ഥാനഘടകങ്ങളാണ് ആരോഗ്യക്ഷേമ കേന്ദ്രങ്ങള്‍ (Health & Wellness Centres). ഇതിനായി 2022 ഓടെ 1,50,000 ത്തോളം ഉപ ആരോഗ്യ കേന്ദ്രങ്ങളെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയും ആരോഗ്യക്ഷേമ കേന്ദ്രങ്ങളാക്കി മാറ്റും.
കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ അനവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2020 ഫെബ്രുവരി 1 മുതലുള്ള അഞ്ച് മാസത്തെ കാലയളവില്‍ 8.8 കോടി ജനങ്ങളാണ് ആരോഗ്യക്ഷേമ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. കഴിഞ്ഞ അഞ്ച് മാസങ്ങളിലായി 1.41കോടി പേര്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും 1.13 കോടി പേര്‍ പ്രമേഹത്തിനും 1.34 കോടി പേര്‍ സ്തനാര്‍ബുദം, വായിലെ അര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവ പരിശോധിക്കുന്നതിനുമായി ആരോഗ്യക്ഷേമ കേന്ദ്രങ്ങളിലെത്തി. കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും ജൂണ്‍ മാസത്തില്‍ മാത്രം 5.62 ലക്ഷം രോഗികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും 3.77 ലക്ഷം പേര്‍ക്ക് പ്രമേഹത്തിനും മരുന്ന് നല്‍കി. കോവിഡ് 19 വ്യാപനമുണ്ടായതു മുതലുള്ള കാലയളവില്‍ 6.53 ലക്ഷത്തോളം യോഗ പരിശീലന പരിപാടികളും ആരോഗ്യക്ഷേമ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു.
2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 12,425 ആരോഗ്യ ക്ഷേമ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തന സജ്ജമായതോടെ ഇവയുടെ എണ്ണം 29,365 ല്‍ നിന്നു 41,790 ആയി ഉയര്‍ന്നു. അതത് പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് കോവിഡ് ഇതര അവശ്യസേനവങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആരോഗ്യക്ഷേമ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് സാധിച്ചു. പ്രതിരോധ മരുന്ന് നല്‍കുന്ന പരിപാടികളും ഗര്‍ഭിണികള്‍ക്കുള്ള വൈദ്യപരിശോധനയും ഈ കേന്ദ്രങ്ങള്‍ ഉറപ്പുവരുത്തി. ക്ഷയം, കുഷ്ഠം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയ്ക്കുള്ള അവശ്യ മരുന്നുകളുടെ വിതരണം ആരോഗ്യക്ഷേമ കേന്ദ്രങ്ങളിലെ പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.