Kerala

ആയുഷ് വകുപ്പില്‍ 68.64 കോടിയുടെ 30 പദ്ധതികള്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് ആയുഷ് വകുപ്പുമായി ബന്ധപ്പെട്ട 30 പദ്ധതികള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ  ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. ആയുഷ് വകുപ്പിന്റെ 50.35 കോടി രൂപയുടെ പദ്ധതികളും ഹോംകോയുടെ 18.29 കോടി രൂപയുടെ പുതിയ കെട്ടിടവും ഉള്‍പ്പെടെ 68.64 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

കോവിഡ് പ്രതിരോധ രംഗത്തും പോസ്റ്റ് കോവിഡ് പരിചരണ രംഗത്തും ആയുഷ് വകുപ്പ് വലിയ സേവനമാണ് നല്‍കിയതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആയുഷ് മേഖലയുടെ വികസനത്തിനും, പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനം, ഗവേഷണം എന്നിവയ്ക്കും ഈ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജില്ല ആയുര്‍വേദ ആശുപത്രി വര്‍ക്കല 50 കിടക്കകളുള്ള ജനറല്‍ വാര്‍ഡ് (3 കോടി), വര്‍ക്കല പ്രകൃതി ചികിത്സ ആശുപത്രി പുതിയ ബഹുനില കെട്ടിടം (7 കോടി), ഗവ. ആയുര്‍വേദ ആശുപത്രി, ആയൂര്‍ (ഇടമനക്കല്‍ ഗ്രാമപഞ്ചായത്ത്) പുതിയ പേവാര്‍ഡ് കെട്ടിടം (80 ലക്ഷം), ഗവ. ആയുര്‍വേദ ആശുപത്രി ചേര്‍ത്തല നവീകരണം (69 ലക്ഷം), ജില്ലാ ആയുര്‍വേദ ആശുപത്രി പാറേമാവ് നവീകരണം (75 ലക്ഷം), ഗവ. ആയുര്‍വേദ ആശുപത്രി, തൃശൂര്‍ അപ്ഗ്രഡേഷന്‍ & നവീകരണം (35 ലക്ഷം), ഗവ. ആയുര്‍വേദ ആശുപത്രി, തത്തമംഗലം നവീകരണം (30 ലക്ഷം), ഗവ. ആയുര്‍വേദ ആശുപത്രി, തരൂര്‍ അപ്ഗ്രഡേഷന്‍, നവീകരണം (56.50 ലക്ഷം), ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, നെയ്യാറ്റിന്‍കര ഒ.പി ബ്ലോക്ക് നിര്‍മ്മാണം (1 കോടി), ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി, ഒറ്റശേഖരമംഗലം നവീകരണം (18.18 ലക്ഷം) എന്നിവയാണ് ഭാരതീയ ചികിത്സാ വകുപ്പില്‍ ഉദ്ഘാടനം നടന്നത്.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടി ഹോമിയോപ്പതി വകുപ്പിലെ ആശുപത്രികള്‍, 14 ജില്ല മെഡിക്കല്‍ ഓഫീസുകള്‍ എന്നിവയെ ഡയറക്ടറേറ്റുമായി ബന്ധിപ്പിച്ച് വിവരങ്ങള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്വെയര്‍ എ.എച്ച്.ഐ.എം.എസ്. (Ayush Homoeopathy Information Management System) (23.5 ലക്ഷം), കോട്ടയം കുറിച്ചി റീജിയണല്‍ മെഡിക്കല്‍ സ്റ്റോര്‍ (75 ലക്ഷം), ഗവ. ഹോമിയോ ഡിസ്പെന്‍സറി, വെമ്പായം മാതൃക ഹോമിയോ ഡിസ്പെന്‍സറി (1.50 ലക്ഷം), ഗവ. ഹോമിയോ ഡിസ്പെന്‍സറി എരുമക്കുളം, കാസര്‍ഗോഡ് മാതൃക ഹോമിയോ ഡിസ്പെന്‍സറി (1.50 ലക്ഷം), ഗവ. ഹോമിയോ ഡിസ്പെന്‍സറി, തിരുവാലി, മലപ്പുറം മാതൃക ഹോമിയോ ഡിസ്പെന്‍സറി (3.30 ലക്ഷം), ഗവ. ഹോമിയോ ഡിസ്പെന്‍സറി കിളിമാനൂര്‍ നവീകരണം (16 ലക്ഷം), ഗവ ഹോമിയോ ആശുപത്രി, കുറിച്ചി, കോട്ടയം ഒ.പി ബ്ലോക്ക് നിര്‍മ്മാണം (1.10 കോടി) എന്നിവയാണ് ഹോമിയോപ്പതി വകുപ്പില്‍ ഉദ്ഘാടനം നടത്തിയത്.

തിരുവനന്തപുരം ഗവ. ഹോമിയോപ്പതി കോളേജില്‍ ലേഡീസ് ഹോസ്റ്റല്‍ പുതിയ കെട്ടിടം (11.55 കോടി), ഫാര്‍മസി കോളേജ് പുതിയ കെട്ടിടം (10 കോടി) എന്നിവ ഉദ്ഘാടനം ചെയ്തു.

ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷനില്‍ തിരുവനന്തപുരം ആയുര്‍വേദ കോളേജ് പുതിയ അക്കാദമിക് & പബ്ലിക്കേഷന്‍ ഡിവിഷന്‍ ബ്ലോക്ക് (3.50 കോടി), പൂജപ്പുര ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി ഫാര്‍മസി കെട്ടിടം (1.30 കോടി), ഭിന്ന ശേഷി കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ വാര്‍ഡ്, പഞ്ചകര്‍മ്മ ആശുപത്രിയില്‍ കുളം നവീകരണം (41.50 ലക്ഷം), തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് ആര്‍.എം.ഒ സൂപ്രണ്ട് ക്വാര്‍ട്ടേഴ്സ് (1.50 കോടി) എന്നിവയുടെ ഉദ്ഘാടനവും നടന്നു.

ഔഷധിയില്‍ ആധുനിക രീതിയിലുള്ള പ്രിപ്പേര്‍ഡ് മെഡിസിന്‍ സ്റ്റോര്‍ (4 കോടി), പുതിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് (10 ലക്ഷം), പുതിയ കെ.എസ്.ഇ.ബി. ഫീഡര്‍ ലൈന്‍ (97 ലക്ഷം), സംസ്ഥാന ഔഷധ സസ്യ ബോര്‍ഡില്‍ ഔഷധ സസ്യ കര്‍ഷകര്‍ക്കുള്ള ഓണ്‍ലൈന്‍ ഓണ്‍ കോള്‍ ഹെല്‍പ്പ് ലൈന്‍ സെന്റര്‍ 0487 2690333, ഔഷധസസ്യ കര്‍ഷകര്‍ക്കുള്ള സബ്സിഡി വിതരണം (ഒന്നര കോടിയോളം രൂപ) എന്നിവയുടേയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

ഹോംകോ രണ്ടാം ഘട്ടവികസനത്തിന്റെ ഭാഗമായി പുതിയ കെട്ടിടം ഉദ്ഘാടനവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. അന്താരാഷ്ട്ര ഗുണനിലവാരത്തില്‍ എല്ലാ മാനദണ്ഡങ്ങളും പുതിയ മെഷിനറികളും ഉള്‍പ്പെ ടുത്തി പുതിയ ഫാക്ടറി തുടങ്ങാന്‍ ഈ സര്‍ക്കാര്‍ 52.88കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 18.29 കോടി രൂപയുടെ ഫാക്ടറി കെട്ടിടമാണ് പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തത്. പുതിയ ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടു കൂടി വിദേശ കയറ്റുമതി വര്‍ദ്ധിക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.