Breaking News

അയോധ്യ ഭൂമി പൂജ: മുഖ്യ കാര്‍മ്മികനും 16 പോലീസുകാര്‍ക്കും കോവിഡ്

ലക്‌നൗ: ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് നേതൃത്വം വഹിക്കുന്ന മുഖ്യ കാര്‍മ്മികന് കോവിഡ്. പൂജാരിയ്ക്ക് പുറമെ അയോധ്യയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. പൂജാരിയുമായി അടുത്തിടപഴകിയ 12 പേരുടെ പരിശോധനാഫലം നെഗറ്റീവായി. രാമജന്മഭൂമി കോംപ്ലക്‌സിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നു പോലീസുകാര്‍ക്കാണ് കോവിഡ് പോസീറ്റീവായതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അതേസമയം കഴിഞ്ഞ ശനിയാഴ്ച ഭൂമിപൂജ ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് രാമ ജന്മഭൂമി കോംപ്ലക്‌സില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവിധ സുരക്ഷാ മുന്‍ കരുതലോടെയാണ് ചടങ്ങ് നടത്തുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അഞ്ചിന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 50 വിഐപി കളാണ് പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീമി പൂജ ചടങ്ങുകള്‍ സംപ്രേണം ചെയ്യാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് കര്‍ശന ഉപാധികളാണ് യുപി സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

നിലവില്‍ അയോധ്യയില്‍ മാത്രം 375 കോവിഡ് കേസുകളാണുളളത്. പുരോഹിതന്മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അതിഥികള്‍, നാട്ടുകാര്‍ എന്നിങ്ങനെ ഏകദേശം 200 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാമൂഹിക അകലം പാലിക്കുന്നതിനായി പൊതുചടങ്ങുകളില്‍ 50 ല്‍ കൂടുതല്‍ ആളുകള്‍ പാടില്ലെന്ന് പറയുമ്പോഴാണ് 200 ഓളം പേരെ സഘടിപ്പിച്ചു കൊണ്ടുളള ഭൂമിപൂജ നടത്തുന്നത്. എന്നാല്‍ കോവിഡ് മുന്‍കരുതലുകളും നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടാണ് ചടങ്ങ് നടത്തുന്നതെന്നാണ് ട്രസ്റ്റ് പറയുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.