Kerala

സംസ്ഥാന കഥകളി, വാദ്യ, നൃത്ത-നാട്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

2019, 2020 വര്‍ഷങ്ങളിലെ സംസ്ഥാന കഥകളി പുരസ്‌കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ വാദ്യ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ പ്രഖ്യാപിച്ചു.

2019 ലെ സംസ്ഥാന കഥകളി പുരസ്‌കാരം വാഴേങ്കട വിജയനാണ്. 2019 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം മച്ചാട് രാമകൃഷ്ണന്‍ നായര്‍ക്ക് ലഭിക്കും. 2019 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം ധനഞ്ജയന്‍, ശാന്ത ധനഞ്ജയന്‍ എന്നവര്‍ക്കു ലഭിക്കും.

2020 ലെ സംസ്ഥാന കഥകളി പുരസ്‌കാരം സദനം ബാലകൃഷ്ണന് നല്‍കും. 2020 ലെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം കിഴക്കൂട്ട് അനിയന്‍ മാരാര്‍ക്കാണ്. 2020 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം വിമല മേനോന് ലഭിക്കും. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് മൂന്ന് പുരസ്‌കാരങ്ങളും.

സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, കലാമണ്ഡലം കെ. ജി. വാസുദേവന്‍, കെ. ബി. രാജാനന്ദ് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വര്‍ഷത്തെയും സംസ്ഥാന കഥകളി പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, ഡോ. ടി. എന്‍. വാസുദേവന്‍, ചന്ദ്രന്‍ പെരിങ്ങോട് എന്നിവരടങ്ങിയ സമിതിയാണ് രണ്ടു വര്‍ഷത്തെയും പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്. സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ. ജോസഫ്, കേരള കലാമണ്ഡലം കല്‍പിത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ടി. കെ. നാരായണന്‍, കലാമണ്ഡലം ഹൈമവതി, ശ്രീമതി. കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രിക എന്നിവരാണ് കേരളീയ നൃത്ത-നാട്യ പുരസ്‌കാര ജേതാക്കളെ നിര്‍ണയിച്ചത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.