India

അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു

 

ഗുവാഹത്തി: സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. പ്രളയ കെടുതികളെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 81 ആയി. മണ്ണടിച്ചിലില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. അതേസമയം വെള്ളിയാഴ്ച മുതല്‍ പല സ്ഥങ്ങളിലെയും നദികളിലെ ജലനിരപ്പ് അപകട ഭീഷണിയില്‍ നിന്നും താഴെയായിട്ടുണ്ട്. എന്നാല്‍ ചില മേഖലകളില്‍ ഇപ്പോഴും സ്ഥിതി വളരെ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് 36 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് വന്‍ തോതിലുളള നാശനഷ്ടങ്ങളാണ് അസമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം പ്രളയത്തെ നേരിടുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും അസമിന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഇന്നലെ മോാറിഗാവ് ജില്ല സന്ദര്‍ശിച്ചിരുന്നു.

290 ദുരിതാശ്വാസ ക്യാമ്പുകളിലായി 47,465 പേരാണ് അഭയം തേടിയിരിക്കുന്നത്. സംസ്ഥാനത്തെ 26ജില്ലകളിലാണ് അതിരൂക്ഷമായി പ്രളയം ബാധിച്ചിരിക്കുന്നത്. ദുബ്രി, ഗോള്‍പാറ, ബാര്‍പേട്ട, മോറിഗാവ് എന്നീ നാല് ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 2,678 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. 1,27,955 ഹെക്ടര്‍ കൃഷിഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയി. നൂറുകണക്കിന് വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കൂടാതെ കാസരിംഗ ദേശീയോദ്യാനത്തില്‍ നൂറോളം വന്യജീവികള്‍ കൊല്ലപ്പെട്ടുവെന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. ദേശീയോദ്യാനത്തിന്റെ 85ശതമാനം പ്രദേശവും വെളളത്തിനടിയിലാണ്. കോവിഡും പ്രളയവും ഒരേസമയത്ത് ബാധിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാരിന് ഇരട്ട വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.