തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളിലൊരാളായ ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ എന്‍ഐഎ അറസ്റ്റ് വാറണ്ട് പതിച്ചു. തൃശൂര്‍ കയ്പമംഗലത്തെ വീട്ടിലാണ് നടപടി ക്രമങ്ങളുടെ ഭാഗമായി വാറണ്ട് പതിച്ചത്. നിലവില്‍ വിദേശത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ് ഫൈസല്‍. ഇയാളെ നാടുകടത്താനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇയാള്‍ നാളെ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. കൊച്ചിയിലെത്തിയാലുടന്‍ ഇയാളെ അറസ്റ്റുചെയ്യും എന്നാണ് റിപ്പോര്‍ട്ട്.
ഫൈസല്‍ ഫരീദിന്റെ പേര് ഫാസില്‍ ഫരീദ് എന്ന് തെറ്റായാണ് ആദ്യം പുറത്തുവന്നത്. പേരില്‍ വന്ന പിഴവ് തിരുത്തി ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്കായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടിസ് പുറത്തിറക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
അതിനിടെ ഫൈസലിന്റെ സഹായി എന്ന് കരുതുന്ന റബിന്‍സിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനുള്ള നടപടി കസ്റ്റംസ് ആരംഭിച്ചു. സ്വര്‍ണം അയക്കാന്‍ ഫൈസലിനെ സഹായിച്ചത് റബിന്‍സാണെന്ന് കസ്റ്റംസ് നേരത്തേ കണ്ടെത്തിയിരുന്നു.എന്‍ ഐ എ പ്രതിചേര്‍ത്ത കെ.ടി.റമീസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റംസിന്റെ കസ്റ്റഡിക്കാലാവധി തീരുന്നമുറയ്ക്ക് റമീസിനെ കസ്റ്റഡിയിലെടുക്കാനാണ് എന്‍ ഐ എ സംഘത്തിന്റെ തീരുമാനം.
അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. മഞ്ചേരി സ്വദേശി ഹംസത് അബ്ദുള്‍ സലാം എന്നയാളെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.