ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റിപ്പബ്ലിക്ക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് ആയ അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്ന്യാസിമാര്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഒക്ടോബര്‍ 16ന് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെയും അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് പോലീസിന്റെയും മുമ്പാകെ ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഐപിസി സെക്ഷന്‍ 108 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമൂഹത്തില്‍ മത സ്പര്‍ദ വളര്‍ത്തുന്ന, കലാപം ആഹ്വാനം ചെയ്യുന്ന പ്രതികരണങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.
ഏപ്രില്‍ 16നാണ് പാല്‍ഘറില്‍ ആള്‍ക്കൂട്ട കൊലപാതകം നടക്കുന്നത്. ഇതേതുടര്‍ന്ന് ഏപ്രല്‍ 21 ന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അര്‍ണബ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതായി പൊലീസ് ആരോപിക്കുന്നത്. ചര്‍ച്ചയ്ക്കിടെ ഹിന്ദുവായിരിക്കുന്നതും, കാവി വസ്ത്രം ധരിക്കുന്നതും കുറ്റമാണോയെന്നും ഇരകള്‍ ഹിന്ദുക്കളല്ലായിരുന്നെങ്കില്‍ ജനങ്ങള്‍ നിശബ്ദരായിരിക്കുമോ എന്നുമാണ് അര്‍ണബ് ചോദിച്ചത്.
മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന ഇത്തരം പ്രകോപന പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സാമൂഹിക ലഹളയും മത സ്പര്‍ദയും വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് രണ്ട് എഫ്ഐആറുകളാണ് അര്‍ണബിനെതിരെ മുബൈയില്‍ രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.