മുംബൈ: റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയും ബാര്‍ക് മുന്‍ സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുളളെന്ന തരത്തിലുളള വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്. ടിആര്‍പി തട്ടിപ്പ് കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ചാറ്റ് പുറത്തുവന്നിരിക്കുന്നത്. പുറത്തുവന്ന വാട്‌സ് ആപ്പ് ചാറ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുളളവര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. അതേസമയം ചാറ്റുകളുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ ഓഫീസുമായും മറ്റ് ഭരണകക്ഷി അംഗങ്ങളുമായും അര്‍ണാബിനുള്ള അടുപ്പം വ്യക്തമാക്കുന്ന നിരവധി സംഭാഷണങ്ങള്‍ ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ‘എല്ലാ മന്ത്രിമാരും നമുക്കൊപ്പമുണ്ട്’, എന്നാണ് ഒരു സംഭാഷത്തിനിടെ അര്‍ണാബ് ബാര്‍ക് മുന്‍ സി.ഇ.ഒയോട് പറയുന്നത്. എല്ലാ രാഷ്ട്രീയ നീക്കങ്ങളും, മന്ത്രിമാരും അര്‍ണാബിനെതിരെ തിരിഞ്ഞുവെന്ന പാര്‍ഥോ ദാസിന്റെ മെസേജിനായിരുന്നു അര്‍ണാബിന്റെ മറുപടി.
സെറ്റ് ടോപ്പ് ബോക്‌സുകളില്‍ പ്രത്യേക സോഫ്‌റ്റ്വെയര്‍ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അര്‍ണബിനോട് അഭ്യര്‍ത്ഥിക്കുന്നതും ചാറ്റിലുണ്ട്. ട്രായ് പദ്ധതി നടപ്പായാല്‍ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.