രാജഭരണത്തിന്റെ കാലത്ത് നാനാതരം നീതിയാണ് നിലനിന്നിരുന്നത്. രാജാവിന് ഒരു നീതി, പ്രഭുക്കള്‍ക്ക് മറ്റൊരു നീതി, സാധാരണക്കാരന് ഇതൊന്നുമല്ലാത്ത വേറൊരു നീതി. ചാതുര്‍വര്‍ണ്യവ്യവസ്ഥ നീതിയുടെ വിതരണത്തില്‍ കടുത്ത അസമത്വം പുലര്‍ത്തുന്നതായിരുന്നു. ജനാധിപത്യത്തിനു കീഴില്‍ നീതി എല്ലാവര്‍ക്കും ഒരു പോലെ ഉറപ്പുവരുത്തുക എന്നതാണ് സങ്കല്‍പ്പം. വര്‍ഗ, വര്‍ണ, ലിംഗ, മത, ജാതി വ്യത്യാസമില്ലാതെ നീതിയും നിയമവും സകല പൗരര്‍ക്കും ഒരു പോലെയെന്ന് ജനാധിപത്യം അനുശാസിക്കുന്നു. എന്നാല്‍ അത് പക്ഷേ വെറും സങ്കല്‍പ്പത്തില്‍ മാത്രം ഒതുങ്ങുകയാണെന്നും നീതിയുടെ വിതരണവും നിയമത്തിന്റെ പ്രയോഗവും എല്ലാവര്‍ക്കും ഒരു പോലെയല്ലെന്നും തെളിയിക്കുന്ന സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നീതി അതിവേഗം ലഭിക്കാന്‍ സര്‍വദാ യോഗ്യരായവര്‍ ഇവിടെയുണ്ടെന്നും സമൂഹത്തിലെ എല്ലാവരും അതിന് യോഗ്യരല്ലെന്നും നീതിപീഠം തന്നെ നമ്മോട് പറയാതെ പറയുന്നു.
സ്റ്റാന്റ്‌അപ് കൊമേഡിയനായ കുണാല്‍ കമ്ര നടത്തിയ നിശിതമായ പരിഹാസം കുറിക്കു കൊള്ളുന്നതാണ്. വിമാനത്തില്‍ ഒന്നാം ക്ലാസില്‍ സഞ്ചരിക്കുന്നവര്‍ക്ക് ജസ്റ്റിസ് ചന്ദ്ര ചൂഡ് അതിവേഗം സേവനം നല്‍കുകയാണെന്നും സുപ്രിം കോടതി സുപ്രിം തമാശയാകുകയാണെന്നുമാണ് കുണാല്‍ കമ്ര പറഞ്ഞത്. നീതി നല്‍കുന്നതിലെ ചാര്‍തുവര്‍ണ്യ വ്യവസ്ഥയെയാണ് കുണാല്‍ പരിഹസിക്കുന്നത്. അത് കൊള്ളേണ്ടിടത്ത് കൊണ്ടു എന്നു തന്നെയാണ് അദ്ദേഹത്തിന് എതിരായ നിയമനടപടിക്കുള്ള ഒരുക്കങ്ങള്‍ തെളിയിക്കുന്നത്. കാവിയണിഞ്ഞു നില്‍ക്കുന്ന സുപ്രിം കോടതിയുടെ ചിത്രം കൂടി ട്വീറ്റ് ചെയ്‌ത അദ്ദേഹത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കിയത് നീതിപീഠം ചെയ്യുന്ന കൊള്ളരുതായ്‌മകളെ ഒരു പരിധിക്ക് അപ്പുറം വിമര്‍ശിക്കുന്നതിനെ നിയമസംവിധാനത്തിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല എന്നാണ്.
പ്രശസ്‌ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഈ കേസില്‍ മഹാരാഷ്‌ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ കപില്‍ സിബലും ചൂണ്ടികാട്ടിയത് സമാനമായ കേസുകളില്‍ വ്യത്യസ്‌തമായ വിധിയാണ് സുപ്രിം കോടതി പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ്. മഹാരാഷ്‌ട്ര ഹൈക്കോടതി കീഴ്‌കോടതിയിലേക്ക് പോകാന്‍ നിര്‍ദേശിച്ച കേസാണ് സുപ്രിം കോടതിക്ക് മുമ്പിലെത്തിയത്. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിക്ക് കാപ്പന് ജാമ്യം തേടി സമീപിച്ചപ്പോള്‍ കീഴ്‌കോടതിയിലേക്ക് പോകാന്‍ പറഞ്ഞ അതേ സുപ്രിം കോടതിയാണ് അര്‍ണബ് എന്ന പല കാര്യങ്ങളിലും `ഒന്നാം ക്ലാസില്‍ ഉള്‍പ്പെട്ട വിശിഷ്‌ട വ്യക്തിക്ക്’ ജാമ്യം അനുവദിച്ചത്.
രാജ്യത്തെ പരമോന്നത നീതിപീഠം ഇത്തരത്തില്‍ വിചിത്രമായ നിലപാടുകള്‍ കൈകൊള്ളുന്നത് ഒരു ഭരണകൂടം വിവിധ ഭരണഘടനാ സ്ഥാപനങ്ങളെ കൈപ്പിടിക്കുള്ളിലാക്കാന്‍ തത്രപ്പെടുന്ന കാലത്താണ്. ജനാധിപത്യം ഒരു മറയായി മാത്രം കലാശിക്കുന്ന കാലത്തേക്കാണോ നാം സഞ്ചരിക്കുന്നതെന്ന ചോദ്യമാണ് ഇത്തരം നീതികേടുകള്‍ ഉയര്‍ത്തുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.