Kerala

ആറന്മുള സംഭവം സർക്കാരിന്റെ പിടിപ്പുകേട്; ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ

 

കൊല്ലം: ആറന്മുളയിൽ കൊവിഡ് പൊസിറ്റീവായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്    കെ.സുരേന്ദ്രൻ. സംഭവത്തിൽ ആരോഗ്യവകുപ്പിന് വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് അർദ്ധരാത്രി കൊവിഡ് ബാധിതയായ യുവതിയെ ആശുപത്രിയിലേക്ക് അയച്ചത്. രോഗികൾക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക ഉണ്ടായിരിക്കണമെന്ന് നിർബന്ധമായിട്ട് പോലും ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്. ആരോഗ്യവകുപ്പിൽ എല്ലാ ചട്ടങ്ങളും ലംഘിച്ച് പാർട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് പ്രധാന ഉത്തരവാദി. ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതാണ് സംസ്ഥാന സർക്കാരിന്റെ  കൊവിഡ് രോഗികളോടുള്ള കരുതലെന്നും സുരേന്ദ്രൻ പറഞ്ഞു. വൈകുന്നേരത്തെ തളളൽ അല്ലാതെ കൊവിഡ് പ്രതിരോധത്തിനായി ഈ സർക്കാർ ഒന്നും ചെയ്യുന്നില്ല.

കർണാടകത്തിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി തുടങ്ങിയതോടെ മയക്കുമരുന്ന് മാഫിയക്ക് കേരളം സുരക്ഷിത കേന്ദ്രമായി മാറിയിരിക്കുകയാണ്. ആറ്റിംങ്ങലിൽ 500 കിലോ ലഹരിമരുന്ന് പിടിച്ചത് ഇതിന്റെ ഉദ്ദാഹരണമാണ്. കേരളത്തിലെ പല സ്ഥലങ്ങളിലേക്കും എത്തിക്കാനുള്ള കഞ്ചാവും മയക്കുമരുന്നുമാണിതെന്നാണ് പൊലീസ് പറയുന്നത്. കർണാടകയിൽ അറസ്റ്റിലായ ബിനീഷ് കൊടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ള മലയാളികൾ നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.