Kerala

സമഗ്ര ശിക്ഷാ കേരളം: 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവർത്തനപദ്ധതികൾക്ക് അംഗീകാരം

 

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയുടെ 840.98 കോടി രൂപയുടെ വാർഷിക വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് കൗൺസിൽ അംഗീകാരം നൽകി. 2020-21 അധ്യായന വർഷത്തേക്കുളള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുവേണ്ടി സമഗ്ര ശിക്ഷാ കേരളം കേന്ദ്രസർക്കാരിനു സമർപ്പിച്ച 1334.19 കോടി രൂപയുടെ പദ്ധതിയിൽ 718.78 കോടി രൂപയുടെ പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കലാകായിക പ്രവൃത്തിപരിചയ മേഖലയിൽ 2685 അധ്യാപകരെ 2020-21 അധ്യയന വർഷത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പദ്ധതിയിൽ വ്യവസ്ഥയുണ്ട്. അതിന്റെ ഭാഗമായി അധ്യാപകരെ സമഗ്ര ശിക്ഷാകേരളയിൽ നിയമിച്ചിട്ടുണ്ട്. ഇവർക്കുളള മാസ ശമ്പളയിനത്തിൽ കേന്ദ്രസർക്കാർ വിഹിതമായ 4,200/- രൂപയ്ക്ക് പുറമേ സംസ്ഥാന സർക്കാർ നിശ്ചിയിച്ച് നൽകുന്ന 9,800/- രൂപ കൂടി നൽകി ആകെ 14,000/- രൂപയായി തുടർന്നും നൽകും. പ്രീ-പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുളള അക്കാദമിക പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യവികസനം, ടീച്ചർ എജ്യൂക്കേഷൻ, ഡയറ്റുകളുടെ പ്രവർത്തനം തുടങ്ങിയ മേഖലകളിലെ പദ്ധതികൾക്കുവേണ്ടിയാണ് തുക അംഗീകരിച്ചിരിക്കുന്നത്.

ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന റിസോഴ്‌സ് അധ്യാപകരെ കേന്ദ്രസർക്കാർ അംഗീകരിച്ച ‘സ്‌പെഷ്യൽ എജ്യൂക്കേറ്റർ’ എന്ന് പുനർനാമകരണം ചെയ്തതും അംഗീകരിച്ചു. പൊതുവിദ്യാലയങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുളള പദ്ധതി, ഭിന്നശേഷി വിദ്യാർത്ഥികൾക്കളുടെ പ്രത്യേക പരിഗണനാ മേഖലകൾക്കുളള തുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്‌പോർട്‌സ് & ഫിസിക്കൽ എഡ്യൂക്കേഷൻ പദ്ധതികൾ തുടങ്ങി പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് കൊവിഡ്-19 പശ്ചാത്തലത്തിലൂന്നിയ നവീനമായ പദ്ധതി പ്രവർത്തനങ്ങൾക്കാണ് സമഗ്ര ശിക്ഷാ കേരളയുടെ ഗവേണിംഗ് കൗൺസിലിൽ തീരുമാനങ്ങളുണ്ടായത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.