അമേരിക്കന്‍ ടെക്നോളജി ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് കമ്പനി ഫസ്റ്റ് പാര്‍ട്ടി റീട്ടെയില്‍ സ്റ്റോര്‍ തുറക്കുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, കടകള്‍ എന്നിവ വഴിയായിരുന്നു ആപ്പിള്‍ ഇതുവരെ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍ വിറ്റിരുന്നത്.
ഓണ്‍ലൈന്‍ സ്റ്റോറില്‍ മുഴുവന്‍ ആപ്പിള്‍ ഉത്പന്നങ്ങളും ലഭ്യമായിരിക്കും. കൂടാതെ ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ പ്രാദേശിക കോണ്‍ടാക്റ്റ് സെന്ററും ഉള്‍പ്പെടുത്തും. ആദ്യമായാണ് കമ്പനി ഇത്തരത്തിലൊരു സൗകര്യം ഒരുക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണയും സേവനങ്ങളും നല്‍കുന്നതായിരിക്കും കോണ്‍ടാക്റ്റ് സെന്റര്‍. ഇന്ത്യയ്ക്കായി ഒരു സമര്‍പ്പിത വിദ്യാഭ്യാസ സ്റ്റോര്‍ ആണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
മാക് കമ്പ്യൂട്ടറുകള്‍, ഐപാഡ് ടാബ്ലെറ്റുകള്‍, ആക്സസറികള്‍, ആപ്പിളിന്റെ പ്രീമിയം സപ്പോര്‍ട്ട് ഓപ്ഷന്‍, ആപ്പിള്‍ കെയര്‍ പ്ലസ് എന്നിവ പ്രത്യേക വിലയില്‍ ലഭ്യമാക്കും. ഇതുകൂടാതെ മാക് കമ്പ്യൂട്ടറുകള്‍ക്കായി ഇഷ്ടാനുസൃത കോണ്‍ഫിഗറേഷനുകള്‍ തിരഞ്ഞെടുക്കാന്‍ വെബ് സ്റ്റോര്‍ ഉപഭോക്താക്കളെ അനുവദിക്കും. ഈ സേവനം ആപ്പിളിന് ഇതുവരെ ഇന്ത്യയില്‍ പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല.
ആദ്യഘട്ടത്തില്‍ സ്റ്റോറില്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. പക്ഷേ ഭാവിയില്‍ മറ്റ് കമ്പനികളുടെ ഉത്പന്നങ്ങളും സ്റ്റോറില്‍ ഉല്‍പ്പെടുത്തും. ഉപഭോക്താക്കള്‍ക്കായി യുപിഐ, ക്യാഷ് ഓണ്‍ ഡെലിവറി (സിഒഡി) പേയ്മെന്റ് ഓപ്ഷനുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്.
ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ വിപണി വിഹിതം ഏകദേശം 2 ശതമാനമായി തുടരുകയാണ്. കഴിഞ്ഞ ഏതാനും പാദങ്ങളില്‍ കമ്പനി ഇന്ത്യയില്‍ മുന്നേറുകയാണ്. 2020 ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയിലെ പ്രീമിയം വിഭാഗത്തില്‍ ആപ്പിള്‍ 48.8 ശതമാനം വിപണി വിഹിതം നേടിയെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) ഡാറ്റ വ്യക്തമാക്കുന്നു.
ഐഫോണ്‍ എസ്ഇയുടെ 2020 പതിപ്പിന്റെ വമ്പിച്ച വില്‍പനയാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.