അതിഥി തൊഴിലാളികള്‍ക്ക് മികച്ച നിലവാരത്തിലുള്ള താമസ സൗകര്യമൊരുക്കുന്ന അപ്നാഘര്‍ പദ്ധതി കോഴിക്കോട് കിനാലൂരിലും നടപ്പാക്കുന്നു. കെ.എസ്.ഐ.ഡി.സി ഇന്‍ഡ്‌സ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ ഒരേക്കര്‍ ഭൂമിയില്‍ മൂന്നു നിലകളില്‍ 43600 ചതുരശ്രയടിയില്‍ 520 കിടക്കകളോട് കൂടിയ ഹോസ്റ്റല്‍ സമുച്ചയമാണ് ഭവനം ഫൗണ്ടേഷന്‍ കേരള വഴി തൊഴിലും നൈപുണ്യവും വകുപ്പ് നിര്‍മ്മിക്കുന്നത്.
ഹോസ്റ്റല്‍ ശിലാസ്ഥാപന കര്‍മ്മം ഭവനം ഫൗണ്ടേഷന്‍ കേരള ചെയര്‍മാന്‍ കൂടിയായ തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.
കെഎസ്‌ഐഡിസിയുടെ കിനാലൂര്‍ ഐസിജി പാര്‍ക്കില്‍ ഒക്ടോബര്‍ 03 ശനിയാഴ്ച,രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായിരിക്കും. എം.കെ.രാഘവന്‍ എംപി മുഖ്യാതിഥിയാകും. ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ജ്യോതി നാഥ് സ്വാഗതമാശംസിക്കും.ഭവനം ഫൗണ്ടേഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ജി.എല്‍.മുരളീധരന്‍ കൃതജ്ഞതയര്‍പ്പിക്കും. ചടങ്ങില്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു, കെഎസ്‌ഐഡിസി എംഡി എസ്.ഹരികിഷോര്‍, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കിനാലൂര്‍ ഹോസ്റ്റലില്‍ റിക്രിയേഷന്‍ റൂമുകള്‍, അഗ്‌നിശമന സംവിധാനം, മഴവെള്ള സംഭരണം, ഖരമാലിന്യ നിര്‍മാര്‍ജന യൂണിറ്റ്, സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയും തയാറാക്കും.രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായി ഗ്രൗണ്ട് ഫ്‌ളോറും, മറ്റ് പൊതുവായ സൗകര്യങ്ങളും, രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്ന ജോലികളുമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.
അപ്നാഘര്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പാലക്കാട് കഞ്ചിക്കോട് 620 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ച് അതിഥി തൊഴിലാളികള്‍ക്കായി തുറന്ന് നല്‍കിയിരുന്നു. തൊഴിലും – നൈപുണ്യവും വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയ്ക്കാണ് നിര്‍മാണ ചുമതല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.