ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഗര്‍ഭിണിയായ ഭാര്യ അനുഷ്‌കയെ ശീര്‍ഷാസനം ചെയ്യിപ്പിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലെന്ന് ഡോക്ടര്‍ സുല്‍ഫി നൂഹ് പറഞ്ഞു. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, കോഹ്ലി-അനുഷ്‌ക ചിത്രം കണ്ട് ശിശുരോഗ വിദഗ്ധ ഡോ. സൗമ്യ സരിനും രംഗത്തെത്തി. കോഹ്‌ലിയുടേയും അനുഷ്‌കയുടേയും ശീര്‍ഷാസനം കുറച്ചു കടുപ്പമായി പോയെന്നും ഇത്തരം സര്‍ക്കസുകളല്ല, പകരം സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തിലുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടതെന്ന് ഡോ. സൗമ്യ ഓര്‍മ്മിപ്പിക്കുന്നു.
സുല്‍ഫി നൂഹിന്റെ കുറിപ്പ്
പ്രിയപ്പെട്ട കോഹ്ലി,
ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു!
സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതല്‍ ആസ്വദിച്ചത്. ഈ ഷോര്‍ട്ട് വളരെ ക്രൂരമായിപ്പോയി. ഭാര്യയോട് മാത്രമല്ല കുട്ടിയോടും.ശരീരശാസ്ത്രം അല്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗര്‍ഭിണിയായ സ്ത്രീകളില്‍ ഉപദേശിക്കില്ലയെന്ന് ഉറപ്പ്. ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിര്‍ത്തുന്ന അഭ്യാസം കാണിക്കുന്നവര്‍ ഒന്നോര്‍ക്കണം. ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലില്‍ തന്നെ കിടപ്പായേക്കാം.
കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാനും നല്ല സാധ്യത.
എന്നാലും കോഹ്ലി ഈ കവര്‍ ഡ്രൈവ് വേണ്ടായിരുന്നു.
ഡോ സുല്‍ഫി നൂഹു
ഡോ സൗമ്യ സരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എനിക്കും കൊഹ്!ലിയെയും അനുഷ്‌കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്ബതികള്‍ എന്ന നിലക്ക്! പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല. പക്ഷെ അങ്ങിനെ ആയിരിക്കണമെന്നില്ല അവരുടെ എല്ലാ ആരാധകരും! ചിലര്‍ ഇവര്‍ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം..അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പോസ്റ്റ് ചെയ്യുമ്‌ബോള്‍ കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു.
ഇതിനെ കുറിച്ച് അറിയാവുന്ന ഗൈനെക്കോളജിസ്റ്റുമാരോടൊക്കെ ചോദിച്ചു നോക്കി. ആരും ഇത്തരത്തിലുള്ള വ്യായാമമുറകള്‍ ഗര്‍ഭകാലത് ഉപദേശിക്കുന്നില്ല. അതിനര്‍ത്ഥം ഗര്‍ഭിണികള്‍ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സര്‍ക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തില്‍ പെല്‍വിക് ഫ്‌ലോര്‍ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്‌സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്. യോഗയും ആകാം. ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും. അതെല്ലാം ഒരു ഗര്‍ഭിണികള്‍ ആവശ്യമാണ് താനും!
പക്ഷെ ഇവര്‍ ചെയ്യുന്ന തരം വ്യായാമങ്ങള്‍ ചെയ്താല്‍ ചിലപ്പോള്‍ കഴുത്തിലെ കശേരുക്കള്‍ പൊട്ടി സുഷുമ്‌നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീല്‍ ചെയറില്‍ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്. കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങള്‍ വേറെയും!
സെലിബ്രിറ്റികളുടെ ജീവിതം കാമെറകള്‍ക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം! ചിലപ്പോള്‍ ഇതെല്ലാം അപ്പടി പകര്‍ത്തി ജീവിക്കുന്ന പാവം ആരാധകര്‍ക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്. അതൊന്നും പുറംലോകം അറിയുകയുമില്ല. ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തില്‍ പകര്‍ത്തല്ലേ! പണി പാലും വെള്ളത്തില്‍ കിട്ടും!
ജാഗ്രതൈ!
ഡോ സൗമ്യ സരിന്‍
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.