Kerala

പ്രഥമ കെ.എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനു എബ്രഹാമിന്

 

തിരുവനന്തപുരം: കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് സബ് എഡിറ്റര്‍ അനു എബ്രഹാമിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ‘കടക്കെണിയില്‍ യുവ ഡോക്ടര്‍മാര്‍’ എന്ന പരമ്പരയാണ് അനു എബ്രഹാമിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ ജേക്കബ് ജോര്‍ജ്, ജി ശേഖരന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. മലയാള പത്രങ്ങളില്‍ 2019 ജനുവരി ഒന്നിനും 2020 ജനുവരി ഒന്നിനും ഇടയില്‍ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിച്ചിരുന്നത്.

സമിതിക്ക് ലഭിച്ച 14 എന്‍ട്രികളില്‍ നിന്നാണ് അനു എബ്രഹാമിന്റെ പരമ്പര അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്. 2020 നവംബറില്‍ തിരുവനന്തപുരത്ത് വെച്ച് പുരസ്‌കാരദാനം നടത്തും. അനു എബ്രഹാമിന്റെ ഈ പരമ്പരക്ക് 2019ലെ ലീലാ മേനോന്‍ മാധ്യമ അവാര്‍ഡ്, ഐ എം എം മാധ്യമ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. 2010 മുതല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായ ഇദ്ദേഹത്തിന്റെ പാഠം പഠിക്കാത്ത ആരോഗ്യ കേരളമെന്ന വാര്‍ത്താ പരമ്പരക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ 2019ലെ ദേശീയ മാധ്യമ പുരസ്‌കാരം, പാമ്പന്‍ മാധവന്‍ സ്മാരക പുരസ്‌കാരം, 2018ലെ കെ രാഘവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് തിരുവമ്പാടി തറപ്പില്‍ എബ്രഹാം മാനുവലിന്റയും ആനിയമ്മയുടെ മകനാണ്. ഭാര്യ: ഐഡ (അധ്യാപിക, സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൂടത്തായ് ). മക്കള്‍: അമന്‍, ആര്യന്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.