മനാമ: ബി അവെയര്‍ ബഹ്‌റൈന്‍ ആപ്പില്‍ ഇനി മുതല്‍ റാപ്പിഡ് പരിശോധന ഫലം രജിസ്റ്റര്‍ ചെയ്യാം. ബഹ്‌റൈന്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി(ഐ.ജി.എ) യാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആപ്പ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ റാപ്പിഡ് പരിശോധന ഫലം അപ്‌ലോഡ് ചെയ്ത് ചെയ്ത് സബ്മിറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇത് പിന്നീട് ബന്ധപ്പെട്ട് അതോറിറ്റികള്‍ക്ക് സമര്‍പ്പിക്കുന്നതിന് സഹായകരമാകും.
നിലവില്‍ ഫാര്‍മസികളിലുടനീളം റാപ്പിഡ് പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.മൊബൈല്‍ ആപ്പിലെ ഇ സര്‍വീസസ് പട്ടികയില്‍ ‘റിപ്പോര്‍ട്ടിങ് കോവിഡ് -19 ടെസ്റ്റ് റിസള്‍ട്ട്‌സ്’ എന്ന വിഭാഗം തെരഞ്ഞെടുത്ത് ഐ.ഡി കാര്‍ഡ് നമ്പര്‍ നല്‍കണം. നെഗറ്റീവോ പോസിറ്റീവോ ആയ പരിശോധനാ ഫലത്തിന്റെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യാം. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ നല്‍കി ഫോട്ടോ സബ്മിറ്റ് ചെയ്യണം. ആരോഗ്യ മന്ത്രാലയത്തില്‍ ഇത് ലഭിച്ചാല്‍ റിപ്പോര്‍ട്ടിന്റെ റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തി എസ്.എം.എസ് സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും. ആരോഗ്യ മന്ത്രാലയത്തില്‍നിന്ന് റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്തയാളെ ബന്ധപ്പെടുകയും ചെയ്യും.
ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായ എല്ലാവരും നിര്‍ബന്ധമായും പരിശോധനാ ഫലം ആപ്പില്‍ സബ്മിറ്റ് ചെയ്യണം. പി.സി.ആര്‍ പരിശോധനക്കുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനാണ് ഇത്. നെഗറ്റീവ് ഫലം ലഭിച്ചവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സബ്മിറ്റ് ചെയ്താല്‍ മതി
നേരത്തെ പിസിആര്‍ പരിശോധന ഫലങ്ങളായിരുന്നു ആപ്പ് വഴി ലഭ്യമാക്കിയിരുന്നത്. 15 മിനിറ്റുകള്‍ക്കുള്ളില്‍ റാപ്പിഡ് പരിശോധന ഫളങ്ങള്‍ ലഭ്യമാകും. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.