കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി 28ന് വിധി പറയും. അതുവരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ്, എന്‍ഫോഴ്‌സ്‌മെന്റ് കേസുകളിലാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം തനിക്ക് പങ്കില്ലാത്ത കാര്യങ്ങളിലാണ് ആരോപണങ്ങളെന്ന് ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. താന്‍ എല്ലാവരുടെയും മുന്‍പില്‍ വെറുക്കപ്പെട്ടവനായി. ഹോട്ടലുകളില്‍ മുറിപോലും കിട്ടുന്നില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞു. ആരോപണങ്ങള്‍ ഔദ്യോഗിക ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ബാധിച്ചുവെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞു. അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും എങ്ങനെയെങ്കിലും അകത്തിടാനാണ് അന്വേഷണ ഏജന്‍സികളുടെ അവശ്യമെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിന് സജീവ പങ്കാളിത്തമുണ്ടെന്നാണ് ഇഡിയുടെ വാദം. മുഖ്യമന്ത്രിയുടെ ഓഫീസിലെ പദവി സ്വര്‍ണക്കടത്തിനെ സഹായിക്കാന്‍ ഉപയോഗിച്ചു. ശിവശങ്കര്‍ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇഡി പറഞ്ഞു. കേസില്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പറഞ്ഞ എന്‍ഫോഴ്സ്മെന്റ് തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വാട്സ്ആപ്പ് സന്ദേശങ്ങളുടെ വിശദാംശങ്ങളടക്കം കോടതിക്ക് കൈമാറി. ഈ ഘട്ടത്തില്‍ തെളിവുകള്‍ പരസ്യമാക്കിയാല്‍ നശിപ്പിക്കപ്പെടുമെന്നും ഇ.ഡി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.