News

മാനനഷ്ട കേസില്‍ ഹാജരാകാന്‍ അമിത് ഷായ്ക്ക് കോടതി നോട്ടീസ്; നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണം

 

ഡല്‍ഹി: മാനനഷ്ടക്കേസില്‍ നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എംപിമാരുടേയും എംഎല്‍എമാരുടേയും പ്രത്യേക കോടതിയുടെ നോട്ടീസ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മമതാ ബാനര്‍ജിയുടെ സഹോദരപുത്രനുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. 22 ന് ഹാജരാകാനാണ് അമിത്ഷായോട് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2018 ഓഗസ്റ്റില്‍ നടന്ന റാലിയില്‍വച്ച് അഭിഷേക് ബാനര്‍ജിക്കെതിരേ അമിത്ഷാ നടത്തിയ ആരോപണങ്ങളാണ് പരാതിക്ക് കാരണമായിട്ടുള്ളത്. ‘നാരദ, ശാരദ, റോസ് വാലി, സിന്‍ഡിക്കേറ്റ് അഴിമതി, സഹോദരപുത്രന്റെ അഴിമതി, ഇങ്ങനെ ഒരു അഴിമതി പരമ്പരയാണ് മമതാജി നടത്തുന്നത്’ എന്നാണ് കൊല്‍ക്കത്തയില്‍ അന്ന് നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞത്. ഇതാണ് അഭിഷേകിന്റെ മാനനഷ്ടക്കേസിന് ആധാരമായിട്ടുള്ളത്.

‘ബംഗാളിലെ ഗ്രാമങ്ങളില്‍ താമസിക്കുന്നവരിലേക്ക് പണം എത്തുന്നുണ്ടോ. മോദി ജി 3,59,000 കോടി നല്‍കി. ഈ പണം എവിടേയ്ക്കാണ് പോകുന്നത്. ഇത് സഹോദരപുത്രനും സിന്‍ഡിക്കേറ്റിനും ദാനം ചെയ്യുകയാണ്. ത്രൃണമൂല്‍ കോണ്‍ഗ്രസ് അഴിമതിക്കുവേണ്ടി ഇത് ത്യജിച്ചു’ എന്ന അമിത് ഷായുടെ പരാമര്‍ശവും പരാതിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.