World

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രചാരണ തിരക്കില്‍ ജോ ബൈഡന്‍

 

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂട് തുടങ്ങി. ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മാത്രമല്ല, ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം തീര്‍ത്ത വംശീയ വിദ്വോഷത്തിന്റെ മുറിവുകളെ ഉണക്കാനും തനിക്ക് കഴിയുമെന്ന് ജോ ബൈഡന്‍ പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് ഡൊണാള്‍ഡ് ട്രംപിന്റേതെന്ന് ബൈഡന്‍ വിമര്‍ശിച്ചു. എന്നാല്‍ നിയമവാഴ്ച നടപ്പാക്കാന്‍ ബൈഡന് കഴിയില്ലെന്ന് ട്രംപ് തിരിച്ചടിച്ചു.

അതേസമയം, ജോ ബൈഡന്‍ യുഎസ് പ്രസിഡന്റ് ആകുമെന്നാണ് അമേരിക്കന്‍ സര്‍വകലാശാലയിലെ ഹിസ്റ്ററി വിഭാഗം പ്രൊഫസര്‍ അലന്‍ ലിച്ച്മാന്റെ പ്രവചനം. നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ലിച്ച്മാന്റെ പ്രവചനം. കോവിഡിലെ അമേരിക്കയുടെ വീഴ്ച്ച, വംശീയ അധിക്ഷേപം, പോലീസ് അക്രമങ്ങളുടെ വര്‍ധന എന്നിവയാണ് ട്രംപിന് തിരിച്ചടിയാകുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഹിലരി ക്ലിന്റണ്‍ ജയിക്കുമെന്ന് പറഞ്ഞപ്പോഴും ട്രംപിനൊപ്പമായിരുന്നു ലിച്ച്മാന്റെ പ്രവചനം.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.