Gulf

ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ അംബസാഡര്‍ സന്ദര്‍ശിച്ചു, പരാതികള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ക്ക് തുടക്കം

കുവൈത്ത് സിറ്റി  : ഇന്ത്യന്‍ എംബസിയുടെ പ്രതിവാര ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കമായി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുന്ന നടപടികള്‍ സ്വീകരിക്കാനായാണ് വിവിധ കേന്ദ്രങ്ങളില്‍ ഓപണ്‍ ഹൗസുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

എല്ലാ മാസത്തേയും പ്രതിവാര ഓപണ്‍ ഹൗസ് സ്ഥലവും സമയവും മുന്‍കൂട്ടി പ്രഖ്യാപിക്കും.

കുവൈത്തിലെ ഇന്ത്യന്‍ അംബസാഡര്‍ സിബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പാസ്‌പോര്‍ട് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

സേവനകേന്ദ്രത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്ന പ്രവാസികളായ സന്ദര്‍ശകരുമായി അദ്ദേഹം സംവദിച്ചു. പരാതികളും അഭിപ്രായങ്ങളും കേട്ട ശേഷം പരിഹാരങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങളുടെ പ്രവര്‍ത്തന ക്ഷമത വിലയിരുത്തി.

ഏപ്രില്‍ മാസത്തിലെ അടുത്ത ഓപണ്‍ ഹൗസ് ആറിന് അബ്ബാസിയ സെന്ററില്‍ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പരാതികള്‍ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും മികച്ച സേവനം ഉറപ്പു വരുത്തുകയുമാണ് ഓപണ്‍ ഹൗസിലൂടെ ലക്ഷ്യമിടുന്നതെന്ന് അംബസഡര്‍ പറഞ്ഞു.

മാസത്തില്‍ ഒരു വട്ടം നടത്തിയിരുന്ന ഓപണ്‍ ഹൗസ് ഇനി മുതല്‍ എല്ലാ ആഴ്ചയിലും നടത്താനുള്ള തീരുമാനം മികച്ച സേവനം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തെ അധികരിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ഓണ്‍ലൈനായും ഓപണ്‍ ഹൗസ് നടത്തിയിരുന്നു. എംബസി ഓഡിയറ്റോറിയത്തില്‍ മാത്രമായി നടത്തി വന്ന ഓപണ്‍ ഹൗസ് ഇനി മുതല്‍ കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഔട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളിലും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.