ഗള്‍ഫ് ഇന്ത്യന്‍സ്.കോം
ഇന്ത്യയിലെ ചെറുകിട വ്യാപാര മേഖലയുടെ കുത്തക ആരുടേതാവും. അംബാനിയും, ആമസോണും മുഖാമുഖം ഏറ്റുമുട്ടുന്ന രംഗമായി ചെറുകിട വ്യാപാര മേഖല മാറുമോയെന്ന കാര്യത്തില്‍ തിങ്കളാഴ്ചയോടെ വ്യക്തത വരുമെന്നു കണക്കാക്കപ്പെടുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ (ബിഗ് ബസാര്‍) ചെറുകിട വ്യാപാര ശൃംഖല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആമസോണും മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കത്തില്‍ ആര്‍ബിട്രേഷന്‍ വിധി തിങ്കളാഴ്ചയോടെ വരും. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ആണ് വിധി പറയുക. സിംഗപ്പൂരിലെ മുന്‍ അറ്റോര്‍ണി ജനറല്‍ ആയ വി.കെ. രാജയാണ് കേസ്സിലെ ഏക ആര്‍ബിട്രേറ്റര്‍. ഇരൂകൂട്ടരും തങ്ങളുടെ വാദങ്ങള്‍ ഒക്ടോബര്‍ 16-ാം തീയതിയോടെ ആര്‍ബിട്രേറ്ററുടെ മുമ്പില്‍ സമര്‍പ്പിച്ചു. തിങ്കളാഴ്ചക്കോ, അതിനു മുമ്പോ വിധി പറയുമെന്നാണ് അടിയന്തരമായി വാദങ്ങള്‍ കേട്ട ശേഷം രാജ അഭിപ്രായപ്പെട്ടത്.
ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ചെറുകിട-മൊത്ത വ്യാപാര ശൃംഖലകള്‍ മുഴവന്‍ റിലയന്‍സ് ഏറ്റെടുക്കുന്നത്. ഏകദേശം 24,700 കോടി രൂപക്കായിരുന്നു ഈ കൈമാറ്റം. ഇന്ത്യയിലെ റീടൈല്‍ മേഖലയില്‍ വലിയ മാറ്റത്തിന് നിമിത്തമാകുമെന്ന് വിലയിരുത്തപ്പെട്ട ഈ കൈമാറ്റം ആമസോണിന്റെ ഇടപെടലോടെ വഴിമുട്ടി. 2019-ല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഫ്യൂച്ചര്‍ കൂപ്പണ്‍സ് എന്ന സ്ഥാപനത്തില്‍ ആമസോണ്‍ 1,430 കോടി രൂപ നിക്ഷേപിച്ചിരുന്നു. പ്രസ്തുത നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം ഫ്യൂച്ചര്‍ ഗ്രൂപ്പ് മറ്റാര്‍ക്കെങ്കിലും കച്ചവടം കൈമാറ്റം ചെയ്യുന്ന പക്ഷം അക്കാര്യം മുന്‍കൂട്ടി തങ്ങളെ അറിയിക്കുവാന്‍ ബാധ്യതയുണ്ടെന്നാണ് ആമസോണിന്റെ വാദം. ഹരീഷ് സാല്‍വെ റിലയന്‍സിനും, സിദ്ധാര്‍ദ്ധ് സിംഗ് ഫ്യൂച്ചര്‍ ഗ്രൂപ്പു സ്ഥാപനങ്ങള്‍ക്കും, ഗോപാല്‍ സുബ്രമണ്യം ആമസോണിനു വേണ്ടിയും ഹാജരായി.
2018-ലെ കണക്കു പ്രകാരം 950 ബില്യണ്‍ ഡോളര്‍ (1 ബില്യണ്‍ = 100 കോടി) മൂല്യമുളള ഇന്ത്യന്‍ ചെറുകിട വ്യാപാര മേഖലയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള മത്സരമാണ് ഈ തര്‍ക്കത്തിന്റെ പിന്നിലുള്ളതെന്നു വിലയരുത്തപ്പെടുന്നു. 2020-ഓടെ ഇന്ത്യയിലെ ചെറുകിട വ്യാപര മേഖല 1.1 ട്രില്യണ്‍ ഡോളര്‍ എത്തുമെന്നാണ് ചില വിലയിരുത്തലുകള്‍. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടൈല്‍ ബ്രാന്‍ഡായ ബിഗ് ബസാറിന്റെ രാജ്യവ്യാപകമായ ശൃംഖലയും, മൊബൈല്‍ ഫോണ്‍ രംഗത്ത് ജിയോയുടെ ഒന്നാം സ്ഥാനവും ചേരുമ്പോള്‍ ചെറുകിട വ്യാപാര മേഖലയില്‍ അധീശത്വം ഉറപ്പിക്കുന്നതിന് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് കഴിയുമെന്നാണ് വിലയിരുത്തലുകള്‍. അതിന് തടയിടുന്നതിനാണ് ആമസോണിന്റെ ശ്രമം. വാള്‍മാര്‍ട്ട് എന്ന മറ്റൊരു ആഗോള ഭീമന്റെ നിയന്ത്രണത്തിലുള്ള ഫ്‌ളിപ്കാര്‍ടും ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.