Breaking News

സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്രം; കോവിഡ് വ്യാപനം പ്രധാന ചര്‍ച്ച

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ വെള്ളിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കക്ഷി നേതാക്കള്‍ക്ക് യോഗത്തില്‍ ക്ഷണമുണ്ട്.

അതേസമയം കോവിഡ് വാക്‌സിന്‍ ഗവേഷണത്തിലും നിര്‍മ്മാണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ മൂന്ന് സ്ഥാപനങ്ങളിലെ ഗവേഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് കൂടികാഴ്ച നടത്തി വാക്‌സിന്‍ നിര്‍മാണ പുരോഗതി വിലയിരുത്തി. ജെനോവ ബയോ ഫാര്‍മസ്യൂട്ടിക്കല്‍സ് പൂനെ, ബയോളജിക്കല്‍ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഡോ.റെഡ്ഡിസ് ലാബ് ലിമിറ്റഡ് ഹൈദരാബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായാണ് പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയത്.

വാക്‌സിന്‍ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗവേഷകരെയും, കമ്പനികളെയും അഭിനന്ദിച്ച നരേന്ദ്രമോദി വാക്‌സിന്‍ പ്രഭല്യത്തില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന പ്രയോഗിക പ്രശ്‌നങ്ങളെ ലളിതമായ ഭാഷയില്‍ ജനങ്ങള്‍ക്ക് മനസിലാകുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സാധിക്കണമെന്നും നിര്‍ദേശിച്ചു. അടുത്ത വര്‍ഷം മുതല്‍ ഗവേഷണങ്ങള്‍ക്ക് ഫലം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് വാക്‌സിന്‍ ഗവേഷകര്‍ പ്രധാനമന്ത്രിയെ അറിയിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.