Gulf

അജ്മാമനില്‍ സ്‌കൂള്‍ ബസിടിച്ച് 12 വയസ്സുള്ള വിദ്യാര്‍ത്ഥിനി മരിച്ചു

Representative image

ക്ലാസ് കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി ബസ്സില്‍ നിന്നിറങ്ങി മറുവശത്തേക്ക് പോകവേ ബസ്സ് മുന്നോട്ടെടുക്കുകയായിരുന്നു.

ജ്മാന്‍  : സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങി നടന്ന വിദ്യാര്‍ത്ഥിനിയെ അതേ ബസ്സിടിച്ച് വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ 12 വയസ്സുള്ള വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തും മുമ്പേ മരണമടഞ്ഞു.

അജ്മാനിലെ അല്‍ ഹമിദിയയില്‍ ചൊവ്വാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.

സ്‌കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനി ബസ്സിനു മുന്നിലൂടെ മറുവശത്തേക്ക് പോകുമ്പോള്‍ പൊടുന്നനെ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ബസ്സിടിച്ച് വീണ വിദ്യാര്‍ത്ഥിയുടെ തലയിലാണ് മാരകമായ ക്ഷതമേറ്റത്.

അജ്മാന്‍ പോലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ വന്ന സന്ദേശത്തെ തുടര്‍ന്ന് ആംബുലന്‍സും പോലീസും സംഭവ സ്ഥലത്ത് എത്തി  ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബസ് ഡ്രൈവറെ ഉടനെ തന്നെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അജ്മാന്‍ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ടുമെന്റ് ഡയറക്ടര്‍ ലഫ് കേണല്‍ സെയിഫ് അബ്ദുള്ള അല്‍ ഫലാസി ദുഖം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥിനിയുടെ
കുടുംബത്തിനും സ്‌കൂളിനുമൊപ്പം ദുഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍ ബസ്സ് നിര്‍ത്തുമ്പോള്‍ ബസ്സ് ഡ്രൈവര്‍മാരും മുന്നിലും പിന്നിലുമായി വരുന്ന ഇതര വാഹനങ്ങളും നിയമങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.