തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളാ യാത്ര നാളെ (2022021)തലസ്ഥാന ജില്ലയില്‍ പ്രവേശിക്കും. കഴിഞ്ഞ 31 ന് കാസര്‍ഗോഡ് നിന്നാരംഭിച്ച യാത്ര പതിമൂന്നു ജില്ലകളിലൂടെ ആവേശോജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് കേരത്തിന്റെ തലസ്ഥാനനഗരിയിലേക്ക് പ്രവേശിക്കുന്നത്.
നാളെ 9.30 ന് ജില്ലാ അതിര്‍ത്തിയായ മുക്കട ജംഗ്ഷനില്‍ ജില്ലയിലെ കോണ്‍ഗ്രസ് -യുഡിഎഫ് നേതാക്കള്‍ യാത്രയെ സ്വീകരിക്കും. അവിടെ നിന്ന് വാദ്യമേളങ്ങളുടെയും, ഇരുചക്ര വാഹനറാലിയുടെയും അകമ്പടിയോടെ രാവിലെ പത്ത് മണിക്ക് വര്‍ക്കലിയിലെത്തുന്നയാത്രക്ക് അവിടെ വെച്ച് ജില്ലയിലെ ആദ്യത്തെ സ്വീകരണം നല്‍കും. 11 മണിക്ക് ആറ്റിങ്ങലിലും ( മാമം), 12.30 ന് ചിറയന്‍കീഴിലുമാണ്( മംഗലപുരം) യാത്രക്ക് സ്വീകരണങ്ങള്‍ നല്‍കുന്നത്. ഉച്ചതിരഞ്ഞ് 3.30 ന് വാമനപുരത്തും ( വെഞ്ഞാറുംമൂട്) , 4.30 ന് നെടുമങ്ങാടും, 5.30 ന് അരുവിക്കരയിലുമാണ് സ്വീകരണം.
പിറ്റേന്ന് ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൌസില്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും ആശയവിനിമയവും നടക്കും. 9 മണിക്ക്് പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മളനം 11.30 കാട്ടാക്കട, 3.30 ഉച്ചക്കട, 4.30 നെയ്യാറ്റിന്‍കര, 5.30 ന് പാറശാലയില്‍ സമാപനം. 22 ന് പരിപാടികളില്ല. 23 ന് ശംഖുംമുഖത്തു ഐക്യ ജനാധിപത്യ മുന്നണി നേതൃനിരയുടെ സാന്നിധ്യത്തില്‍ വൈകീട്ട് 3.30 ന് രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യുന്ന പടു കൂറ്റന്‍ റാലിയോടെ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ വലിയ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച ഐശ്വര്യ കേരളാ യാത്രക്ക് തിരശീല വീഴും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.