India

പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങള്‍ക്കുമായി “എയ്ഡ്സ് ടു നാവിഗേഷൻ ബിൽ 2020”ന്‍റെ കരട് പുറത്തിറക്കി

എയ്ഡ്സ് ടു നാവിഗേഷൻ ബിൽ-2020 ന്റെ കരട് പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും നിർദേശങ്ങൾ സമർപ്പിക്കാനായി എയ്ഡ്സ് ടു നാവിഗേഷൻ ബിൽ-2020 ന്‍റെ കരട് പുറത്തിറക്കി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം.

ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും സുതാര്യതയും വർദ്ധിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ തുടര്‍ന്നാണ് കരട് ബില്‍ പുറത്തിറക്കിയത്. ഒൻപത് പതിറ്റാണ്ട് പഴക്കമുള്ള 1927 ലെ ലൈറ്റ്ഹൗസ് ആക്ടിന് പകരമായാണ് സമുദ്ര രംഗത്ത് ആഗോളതലത്തിലുള്ള മികച്ച സമ്പ്രദായങ്ങൾ,സാങ്കേതിക മുന്നേറ്റങ്ങൾ, ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതകൾ എന്നിവയ്ക്ക് അനുസൃതമായി എയ്ഡ്‌സ് ടു മറൈൻ നാവിഗേഷൻ കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്.

പുരാതന കൊളോണിയൽ നിയമങ്ങൾ ഒഴിവാക്കി സമുദ്ര വ്യവസായത്തിന്‍റെ ആധുനികവും സമകാലികവുമായ ആവശ്യങ്ങൾ നിറവേറ്റാനാണ് ഷിപ്പിംഗ് മന്ത്രാലയം പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി മൻസുഖ് മണ്ഡവ്യ പറഞ്ഞു. മറൈൻ നാവിഗേഷൻ രംഗത്തെ അത്യാധുനിക പ്രവണതകൾക്കും സാങ്കേതികവിദ്യകൾക്കും അനുസൃതമായ പുതിയ നിയമങ്ങളാണ് ബിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ് ഹൗസെസ് ആന്‍റ് ലൈറ്റ്ഷിപ്പ്സ് (ഡി.ജി.എൽ.എൽ.) നെ കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നൽകി ശാക്തീകരിക്കുന്നതിനും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. പൈതൃക വിളക്കുമാടങ്ങൾ (പുരാതനമായ ലൈറ്റ് ഹൗസുകൾ) തിരിച്ചറിയുന്നതിനും അവയുടെ വികസനത്തിനും ബിൽ സഹായകമാകും. കരട് ബില്ലിൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ഒരു പുതിയ പട്ടികയും ഉൾപ്പെടുന്നു.കേന്ദ്ര സർക്കാരും മറ്റ് സ്ഥാപനങ്ങളും പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാത്തതും, സമുദ്ര യാത്രാ സഹായക സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരം കുറ്റകരമായ പ്രവൃത്തികൾക്ക് കൃത്യമായ പിഴയും ശിക്ഷയും കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

കരട് ബിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലൈറ്റ്ഹൗസ് ആന്‍റ് ലൈറ്റ്ഷിപ്പ്സ് വെബ്‌സൈറ്റായ http://www.dgll.nic.in/Content/926_3_dgll.gov.in.aspx- ൽ ലഭ്യമാണ്. ജനങ്ങൾക്ക് കരട് ബില്ലിനെ സംബന്ധിച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും atonbill2020@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 24.07.2020. നു മുമ്പ് സമർപ്പിക്കാവുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.