ഓര്‍ക്കുന്നുണ്ടോ ..? തനിക്ക് നേരെ നീട്ടിയ കുപ്പിവെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന പട്ടിണിക്കോലമായ ഒരു റണ്ട് വയസുകാരന്‍റെ ചിത്രം? ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച കാഴ്ച്ചയായിരുന്നു അത്. എന്നാല്‍ ഇനി ആ കണ്ണീര്‍ കാഴ്ച്ച നമുക്ക് മറക്കാം…
തെരുവില്‍ പട്ടിണികിടന്ന് പുഴുവരിച്ച് മരിക്കേണ്ടിയിരുന്ന കുഞ്ഞിനെ ജീവിതത്തലേക്ക് കൈപിടിച്ചുയര്‍ത്തിയത് അന്‍ജാ റിന്‍ഗ്രന്‍ ലൊവേന്‍ എന്ന ഡാനിഷ് സാമൂഹിക പ്രവര്‍ത്തകയാണ്. 2016- ലാണ് നൈജീരിയയിലെ ഒരു തെരുവില്‍ നിന്ന് അന്‍ജാ മൃതപ്രായനായ കുഞ്ഞിനെ കണ്ടെത്തുന്നത്. പിശാചിന്‍റെ സന്തതി എന്നാരോപിച്ചായിരുന്നു സ്വന്തം മാതാപിതാക്കള്‍ ആ കുരുന്നിനെ തെരുവില്‍ ഉപേക്ഷിച്ചത്. അസ്ഥികൂടം പോലെ തോന്നിക്കുന്ന ആ കുഞ്ഞിന് അന്‍ജാ കുടിവെള്ളം നല്‍കുന്ന ചിത്രം ലോകത്തെ കരയിക്കുന്നതായിരുന്നു.
ആന്‍ജ അവനെ തെരുവില്‍ മരിക്കാന്‍ വിട്ടില്ല. അവര്‍ അവനെ ഏറ്റെടുത്തു. ക്ഷീണം കൊണ്ട് നിലത്തിരുന്നു പോയ ആ കുഞ്ഞിനെ കോരിയെടുത്ത് അന്‍ജ കുളിപ്പിച്ചു, ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു, അടുത്തുള്ള ആശുപത്രിയിലെത്തിച്ച് മികച്ച ചികിത്സയും നല്‍കി. അസുഖം മാറി ഭക്ഷണം കഴിച്ചു തുടങ്ങിയതോടെ അവന്‍ പൂര്‍ണ ആരോഗ്യവാനായി. അവര്‍ അവന് ഹോപ്പ് എന്ന് പേര് നല്‍കി. ആന്‍ജയുടെ കൈകളില്‍ എത്തിയതോടെ പുതിയ പ്രതീക്ഷകള്‍ വിരിയുകയായിരുന്നു. ആഫ്രിക്കന്‍ ചില്‍ഡ്രണ്‍സ് എയ്ഡ് എജ്യുക്കേഷന്‍ ആന്‍ഡ് ഡവലപ്പ്‌മെന്‍റ് ഫൗണ്ടേഷനില്‍ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കഴിയുന്ന ഹോപ്പ് ഇന്ന് പ്രൈമറി സ്‌കൂര്‍ വിദ്യാര്‍ത്ഥികൂടിയാണ്.
ഹോപ്പിനെ പോലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ബാല്യങ്ങള്‍ ഇന്നും നമുക്ക് ചുറ്റുമുണ്ട്. പിശാചിന്‍റെ സന്തതികളെന്നാരോപിച്ച് മാതാപിതാക്കള്‍ നൈജീരിയന്‍ തെരുവുകളില്‍ ഉപേക്ഷിക്കുന്നവര്‍, അനാഥരായി ഒറ്റപ്പെട്ട് പോയവര്‍, പട്ടിണികിടന്ന് മരിക്കുന്ന ബാല്യങ്ങള്‍…പെറ്റമ്മ പോലും കാണിക്കാത്ത സ്‌നേഹവും കരുണയാണ് ആന്‍ജ ഹോപ്പിനോട് കാട്ടിയത്. ആന്‍ജ ഇന്നും തന്‍റെ പോരാട്ടം തുടരുകയാണ്. തെരുവുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ബാല്യങ്ങള്‍ക്കുവേണ്ടി.. ആന്‍ജയ്ക്ക് ആത്മവിശ്വാസവും സഹായവും നല്‍കി കുറേ നല്ല മനുഷ്യരും കൂടെയുണ്ട്…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.