അഫ്ഗാനിസ്ഥാനിലെ ലലന്ദര്‍ (ഷാതൂത്) അണക്കെട്ടിന്റെ നിര്‍മ്മാണത്തിനായുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇന്ന് (2021 ഫെബ്രുവരി 9ന്) നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. ജയ്ശങ്കറും അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഹനീഫ് ആത്മറും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്‌റഫ് ഘനിയുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പുതിയ വികസന പങ്കാളിത്തത്തിന്റെ ഭാഗമാണ് പദ്ധതി. ലലന്ദര്‍ (ഷാതൂത്) അണക്കെട്ട് കാബൂള്‍ നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റുകയും സമീപ പ്രദേശങ്ങളിലേക്ക് ജലസേചനം നടത്തുകയും ചെയ്യും. നിലവിലുള്ള ജലസേചന, അഴുക്ക്ചാല്‍ ശൃംഖല പുനസംഘടിപ്പിക്കുന്നതിന് പുറമെ പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കാനും ഇവിടങ്ങളില്‍ വൈദ്യുതി ലഭ്യമാക്കാനും പദ്ധതി സഹായിക്കും.
2016 ജൂണില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉദ്ഘാടനം ചെയ്ത ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഫ്രണ്ട്ഷിപ്പ് ഡാമിന് (സല്‍മ അണക്കെട്ടിന്) ശേഷം അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന രണ്ടാമത്തെ പ്രധാന അണക്കെട്ടാണിത്. അഫ്ഗാനിസ്ഥാന്റെ സാമൂഹിക-സാമ്പത്തിക വികസനത്തോടുള്ള ഇന്ത്യയുടെ ശക്തവും ദീര്‍ഘനാളായുമുള്ള പ്രതിബദ്ധതയുടെയും ഇരു രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പങ്കാളിത്തത്തിന്റെയും പ്രതിഫലനമാണ് അണക്കെട്ട്. അഫ്ഗാനിസ്ഥാനുമായുള്ള വികസന സഹകരണത്തിന്റെ ഭാഗമായി, അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 400 ലധികം പദ്ധതികള്‍ ഇന്ത്യ പൂര്‍ത്തിയാക്കി.
പ്രധാനമന്ത്രി തന്റെ പ്രസ്താവനയില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഉയര്‍ത്തിക്കാട്ടുകയും ഐക്യവും സുസ്ഥിരതയും സമാധാനവും സമന്വയിപ്പിച്ച സമ്പന്നമായ അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.