Kerala

ഇടവേള ബാബുവിന്റെ പരാമര്‍ശം; അമ്മയുടെ മൗനത്തിനെതിരെ രേവതിയും പദ്മപ്രിയയും

 

ആക്രമിക്കപ്പെട്ട നടിക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ അമ്മ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് നടിമാരായ രേവതിയും പദ്‌മപ്രിയയും. തുറന്ന കത്തിലൂടെയാണ് സംഘടനയോട് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇരുവരും ആവശ്യപ്പെട്ടത്.

പ്രസിഡന്റ് മോഹന്‍ലാലിനും എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുമാണ് കത്തയച്ചിരിക്കുന്നത്. ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ ഏര്‍പ്പ് പ്രകടിപ്പിച്ച് പാര്‍വ്വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവച്ച ശേഷവും നേതൃത്വം തുടരുന്ന മൗനത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു കത്ത്.

സംഘടനയില്‍ നിന്നുള്ള പാര്‍വ്വതിയുടെ രാജി, അതിജീവിച്ചവളുടെ രാജിയിലൂടെ 2018 ല്‍ ആരംഭിച്ച കാര്യങ്ങളിലേക്ക് തിരികെ കൊണ്ടുപോവുകയാണെന്ന് രേവതിയും പദ്മപ്രിയയും പറയുന്നു. താര സംഘടനയുടെ സെക്രട്ടറിയും നടനുമായ സിദ്ദിഖിനെതിരായ ലൈംഗിക ആരോപണത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നും ഇരുവരും കത്തിലൂടെ ചോദിക്കുന്നു.

പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ തങ്ങളുടെ നിലപാടെന്താണെന്ന് ചോദിക്കുന്ന മാധ്യമങ്ങള്‍ അത് ചോദിക്കേണ്ടത് അമ്മയുടെ നേതൃത്വത്തോടാണെന്നും ഇരുവരും കത്തില്‍ പറയുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളേക്കുറിച്ച് ആരോഗ്യപരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഒരു ഇടം ഒരുക്കിയതായിരുന്നു 2018 ലെ ആ രാജി. എന്നാല്‍ നടപടിയെടുക്കാതെയുള്ള അമ്മയുടെ നേതൃത്വത്തിന്റെ നിലാപാട് ഒരു ചര്‍ച്ചകളിലും കാണാന്‍ സാധിച്ചില്ല. സംഘടനാ ജനറല്‍ സെക്രട്ടറിയുടെ അടുത്തിടെ നടന്ന അഭിമുഖം അപകടകരമായ മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇനിയും വിധി വന്നിട്ടില്ലാത്ത ഒരു ക്രിമിനല്‍ കേസിനെ താഴ്ത്തിക്കെട്ടാന്‍ അമ്മയുടെ നേതൃത്വത്തിലുള്ള ചിലര്‍ ശ്രമിക്കുന്നതാണ് ആ മാതൃകയെന്നും കത്തില്‍ പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.