കൊച്ചി: ഡബ്ല്യൂ.സി.സി വിവാദങ്ങൾക്കിടെ തന്‍റെ നിലപാട് വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. ഡബ്ല്യൂ.സി.സി എന്നെഴുതിയ ചിത്രം ഫേസ് ബുക്ക് പേജിന്‍റെ കവർ ഫോട്ടോ ആക്കിയാണ് പാർവതി വിവാദങ്ങളോട് പ്രതികരിച്ചത്. ആൽബർട്ട് കാമുവിന്‍റെ വരികളും ചിത്രത്തോടൊപ്പം ചേർത്തുകൊണ്ട് പാർവതി തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.
“ഈ ശൈത്യകാലത്തിന്‍റെ മരവിപ്പിക്കുന്ന തണുപ്പിലും എന്‍റെ ഉള്ളിൽ ആർക്കും തോൽപ്പിക്കാൻ കഴിയാത്തൊരു വേനൽ ഉണ്ടെന്ന് ഞാൻ കണ്ടെത്തി. അതെന്നെ സന്തോഷിപ്പിക്കുന്നു. കാരണം ഈ ലോകം മുഴുവൻ എന്നെ തളർത്താൻ ശ്രമിച്ചാലും അതിനേക്കാൾ ശക്തമായ ഒന്ന് എന്റെ ഉള്ളിൽ തന്നെ ഉണ്ട്. എന്തിനോടും പൊരുതാൻ ശക്തിയുള്ള ഒന്ന് ” എന്ന ആൽബർട്ട് കാമുവിന്റെ വരികളാണ് പാർവതി തന്‍റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ആർക്കും തോൽപ്പിക്കാനാവാത്ത തന്‍റെ വേനൽ ഡബ്ല്യൂ.സി.സി ആണെന്നും അതിൽ അവർ കുറിച്ചു.
സംവിധായിക വിധു വിന്‍സെന്‍റ് നടി പാര്‍വ്വതിക്കെതിരെയും ഡബ്ല്യു.സി.സിക്കെതിരെയും ചില ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. വിധു വിൻസന്റ് ഡബ്ല്യൂ.സി.സിയിൽ നിന്ന് രാജിവച്ചതിനു പിന്നാലെ ഫേസ്ബുക്കിൽ പരസ്യപ്പെടുത്തിയ രാജിക്കത്തിലായിരുന്നു വിമർശനം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.