India

അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം; നടന്‍ ഷാം ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

ചെന്നൈ: അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയ തമിഴ് നടന്‍ ഷാം ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്‌മെന്റിലാണു ചൂതാട്ടം നടത്തിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് സിനിമാ മേഖലയുടെ പ്രവര്‍ത്തനം നിലച്ചതോടെയാണ് നടന്റെ ഫ്‌ളാറ്റില്‍ ചൂതാട്ട കേന്ദ്രം ആരംഭിച്ചത്. സംഭവത്തില്‍ മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. അറസ്റ്റിലായവരില്‍ സംവിധായകനും വ്യവസായ പ്രമുഖരും ഉള്‍പ്പെടുന്നു.

തിങ്കളാഴ്ച രാത്രിയാണ് നുങ്കംപാക്കം അസി. കമീഷണര്‍ മുത്തുവേല്‍പാണ്ടിയുടെ നേതൃത്വത്തിലെ പൊലീസ് ടീം മിന്നല്‍ പരിശോധന നടത്തിയത്. രാത്രി 11 മുതല്‍ പുലര്‍ച്ച നാല് വരെയായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ലക്ഷക്കണക്കിന് റൊക്ക പണവും ചൂതാട്ടത്തിന് ഉപയോഗിച്ച ടോക്കണുകളും ചീട്ടുകെട്ടുകളും മറ്റും പൊലീസ് കണ്ടെടുത്തു. ചൂതാട്ട നിയമപ്രകാരം അറസ്റ്റിലായ പ്രതികളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.