തിരുവനന്തപുരം: കണ്ണൂര്‍ പാലത്തായിയില്‍ സ്വന്തം വിദ്യാര്‍ത്ഥിയായ ബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നല്‍കി. പ്രതിയെ സഹായിക്കുന്നതിന് കേസില്‍ ഇരയുടെ മൊഴി അവഗണിച്ച് പോക്‌സോ ചുമത്താതെ കുറ്റപത്രം സമര്‍പ്പിച്ചു. അതിനാലാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായത്. കേസിന്റെ ഏറ്റവും അടിസ്ഥാന രഹസ്യവിവരങ്ങള്‍ ഫോണ്‍ കോളിലൂടെ മറ്റൊരാള്‍ക്ക് കൈമാറി. ശ്രീജിത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കപ്പെട്ട ഫോണ്‍ റെക്കോഡ് കൃത്യമായി പ്രതിയെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ പുറത്ത് വിട്ടതാണ്. വോയിസ് റെക്കോര്‍ഡിങ്ങിലുടനീളം എസ് ശ്രീജിത്ത് ഔദ്യോഗിക രേഖകളുടെയും ഇരയുടെയും പ്രതിയുടെയും സാക്ഷിയുടെയും കേസിന്റെ രഹസ്യസ്വഭാവത്തിനു വിപരീതമായുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.
അന്വേഷണത്തിന്റെ തുടക്കം മുതല്‍ പോലിസിന് വീഴ്ച നേരിട്ട കേസായിരുന്നിട്ടും ഐ.ജി യാതൊരു ഔദ്യോഗിക ഉത്തരവാദിത്തമോ രഹസ്യസ്വഭാവമോ കണക്കിലെടുക്കാതെയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പോക്‌സോ കേസുമായി ബന്ധപ്പെട്ട ഇരയുടെ മൊഴിയും കേസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുടെ വെളിപ്പെടുത്തലുകളും കേസിന്റെ തുടര്‍നടത്തിപ്പിലും അന്വേഷണത്തിലും സാരമായി ബാധിക്കുന്ന വിവരങ്ങളാണ് ഐ.ജി പുറത്തുവിട്ടത്. ഇത് ഔദ്യോഗിക കൃത്യവിലോപമാണ്. ഐ.ജി ശ്രീജിത്തിന്റെ ഗുരുതരമായ അച്ചടക്കലംഘനത്തിനെതിരേ സത്വര നടപടിയുണ്ടാവണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.