UAE

അബുദാബി റോഡുകളില്‍ ടോള്‍ ജനുവരി രണ്ടുമുതല്‍

 

അബുദാബി: ജനുവരി രണ്ടു മുതല്‍ അബുദാബിയിലെ റോഡുകളിലെ ടോള്‍ സംവിധാനം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട് സെന്റര്‍(ITC) അറിയിച്ചു. റോഡില്‍ തിരക്ക് കൂടിയ മണിക്കൂറുകളായ രാവിലെ 7 മുതല്‍ 9 മണിവരെയും വൈകുന്നേരം 5 മുതല്‍ 7 മണിവരെയുമാണ് ഈ ടോള്‍ സംവിധാനം നടപ്പാക്കുക.

ടോള്‍ സംവിധാനങ്ങളുമായി വാഹനങ്ങളെ ബന്ധപ്പെടുത്തുന്നതിനുള്ള ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ഐടിസി അബുദാബി നിവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡാര്‍ബ് മൊബൈല്‍ ആപ്പിലൂടെയോ, http://darb.itc.gov.ae എന്ന വെബ്‌സൈറ്റിലൂടെയോ ഇത് ചെയ്യാവുന്നതാണ്.

അബുദാബി ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, അല്‍ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളില്‍ ഇരുവശങ്ങളിലേക്കുമുള്ള ടോള്‍ ഗേറ്റുകളിലാണ് ടോള്‍ നടപ്പിലാക്കുന്നത്. ഒരു വാഹനത്തിന് ഒരു ദിവസം പരമാവധി 16 ദിര്‍ഹം വരെയാണ് ടോള്‍ ആയി ഈടാക്കുന്നത്. ഒരു ഉപയോക്താവിന്റെ അക്കൗണ്ടിന് കീഴില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ള ആദ്യ വാഹനത്തിനു മാസത്തില്‍ പരമാവധി 200 ദിര്‍ഹവും , രണ്ടാമത്തേ വാഹനത്തിന് പരമാവധി 150 ദിര്‍ഹവും, തുടര്‍ന്നുള്ള ഓരോ വാഹനത്തിനും പരമാവധി100 ദിര്‍ഹവും ആയി മാസ പരിധി നിജപ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഈ ഇളവ് ലഭ്യമല്ല.

ഓരോ തവണ വാഹനങ്ങള്‍ ടോള്‍ ഗേറ്റിലൂടെ കടന്ന് പോകുമ്പോളും ഉപയോക്താക്കളുടെ അക്കൗണ്ടില്‍ റീചാര്‍ജ് ചെയ്തിട്ടുള്ള തുകയില്‍ നിന്ന് ടോള്‍ സ്വയമേ ഈടാക്കുന്നതാണ്. ഡാര്‍ബ് ടോള്‍ ഗേറ്റ് അക്കൗണ്ട് റെജിസ്റ്റര്‍ ചെയ്യുന്നതിനായി ഉപയോക്താക്കളില്‍ നിന്നും ഓരോ വാഹനത്തിനും 100 ദിര്‍ഹം ഈടാക്കുന്നുണ്ട്. ഇതില്‍ 50 ദിര്‍ഹം ടോള്‍ തുക അടയ്ക്കുന്നതിനായി ഉപയോഗിക്കാം.

ടോള്‍ പ്രവര്‍ത്തന സമയം, നിരക്കുകള്‍:
ആഴ്ച്ച തോറും, ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ വാഹനഗതാഗതം ഏറ്റവും കൂടുതല്‍ ആയ മണിക്കൂറുകളില്‍ (കാലത്ത് 7 മുതല്‍ 9 മണിവരെയും വൈകുന്നേരം 5 മുതല്‍ 7 മണിവരെയും), 4 ദിര്‍ഹം ആണ് ഓരോ തവണ ടോള്‍ഗേറ്റിലൂടെ കടന്നു പോകുന്നതിനും ടോള്‍ തുകയായി ഈടാക്കുന്നത്. തുടര്‍ന്നുള്ള മണിക്കൂറുകളിലും, പൊതു അവധി, വെള്ളിയാഴ്ച്ച ദിവസങ്ങളിലും ടോള്‍ ഗേറ്റുകളിലൂടെ യാത്ര സൗജന്യമായിരിക്കും

ടോള്‍ ഇളവുകള്‍:
മുതിര്‍ന്ന എമിറേറ്റി പൗരന്മാര്‍, വിരമിച്ച എമിറേറ്റി പൗരന്മാര്‍, കുറഞ്ഞ വരുമാനമുള്ള എമിറേറ്റി പൗരന്മാര്‍, അംഗപരിമിതര്‍ എന്നീ വിഭാഗക്കാര്‍ക്ക് ടോള്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. പൊതു ബസുകള്‍, സ്‌കൂള്‍ ബസുകള്‍, അബുദാബിയില്‍ രെജിസ്റ്റര്‍ ചെയ്ത ടാക്‌സികള്‍, അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍, ബൈക്കുകള്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ മുതലായവയെ ടോളിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ടോള്‍ ഗേറ്റുകളിലൂടെ കടന്ന് പോകുന്നതിന് എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും, ഇളവുകള്‍ അനുവദിച്ചിട്ടുള്ളവര്‍ ഉള്‍പ്പടെ, ഡാര്‍ബ് ‘ടോള്‍ ഗേറ്റ് അക്കൗണ്ട് റെജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

റെജിസ്റ്റര്‍ ചെയ്യാത്ത വാഹനം ടോള്‍ ഗേറ്റിലൂടെ കടന്ന് പോകുമ്പോള്‍ റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി 10 പ്രവര്‍ത്തി ദിവസത്തെ സാവകാശം നല്‍കുന്നതാണ്. ഈ കാലയളവിനുള്ളില്‍ റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്തും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.