UAE

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട് ട്രാവല്‍ സംവിധാനം

 

അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ തിരക്കൊഴിവാക്കാന്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട് ട്രാവല്‍ സംവിധാനം നടപ്പാക്കി. നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ അബുദാബി എയര്‍പോര്‍ട്ട് വികസിപ്പിച്ചെടുത്ത സംവിധാനം വഴി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ട സമയം മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ഇത്തരത്തില്‍ എത്തുമ്പോള്‍ തിരക്കു ഒഴിവാക്കാനും അകലം പാലിക്കാനും സാധിക്കും

പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്മാര്‍ട് സംവിധാനത്തില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരെ മാത്രമാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയകരമായാല്‍ മറ്റു വിമാനങ്ങളിലെ യാത്രക്കാരെയും ഉള്‍പ്പെടുത്തും. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യാത്രക്കാര്‍ക്കു മെച്ചപ്പെട്ട സേവനം ഒരുക്കുന്നതെന്നു അബുദാബി എയര്‍പോര്‍ട്‌സ് സിഇഒ ഷരീഫ് അല്‍ ഹാഷിമി പറഞ്ഞു.

യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം സുരക്ഷിതമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജോണ്‍ ബാര്‍ട്ടണ്‍ പറഞ്ഞു. നിര്‍മിത ബുദ്ധി സംവിധാനത്തിലൂടെ വിമാനം വന്നിറങ്ങുന്നതു തത്സമയം കാണാം. ഇതു വേഗത്തില്‍ ലഗേജ് ഇറക്കാനും കയറ്റാനും ഇന്ധനം നിറയ്ക്കാനുമെല്ലാം സഹായകമാകും. കൂടാതെ എയര്‍പോര്‍ട്ടിലെ സുരക്ഷാ സംവിധാനങ്ങളും ക്യാമറകളുമെല്ലാം നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെടുത്തിയതിനാല്‍ അസാധാരണ നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാനും നടപടി വേഗത്തിലാക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.