കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സ്കൂളുകളും കോളേജുകളും വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുന്നു.
അബുദാബി :ഹൈബ്രിഡ് രീതിയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു വന്നിരുന്ന സ്കൂളുകളും കോളേജുകളും ജനുവരി മൂന്നുമുതല്‍ രണ്ടാഴ്ച കാലം ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് പൂര്‍ണമായും മാറാനാണ് തീരുമാനം.
പല സ്കൂളുകളും കോളേജുകളും ജനുവരി മൂന്നു മുതല്‍ പൂര്‍ണമായും ക്യാംപസ് പഠന രീതിയിലേക്ക് മാറുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചയായി ദിവസേനയുള്ള കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് അദ്ധ്യാപനം മാറാന്‍ അധികൃതര്‍ തീരുമാനിച്ചത്.
അതേസമയം, ദുബായ് സ്കൂളുകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരി മൂന്നു മുതല്‍ ക്ലാസുകളില്‍
എത്തിയുള്ള പഠനം തുടങ്ങുമെന്ന് കെഎച്ച്ഡിഎ അറിയിച്ചു. എന്നാല്‍, സംഘം ചേര്‍ന്ന് ഇരിക്കുന്നതിനും ഫീല്‍ഡ് ട്രിപ്, പാഠ്യേതര വിഷയങ്ങളിലെ പരിശീലനങ്ങള്‍ എന്നിവ ഉണ്ടായിരിക്കില്ലെന്നും ദുബായ് സ്കൂളുകളുടെ മേല്‍നോട്ടം വഹിക്കുന്ന കെഎച്ച്ഡിഎ അറിയിച്ചു.
അബുദാബിയിലെ സ്കൂളുകളുടെ പ്രഖ്യാപനം വന്ന സാഹചര്യത്തിലാണ് ദുബായ് മീഡിയ ഓഫീസ് പുതിയ വിശദീകരണം പുറത്തുവിട്ടത്.
കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തി അഞ്ഞൂറിനു മുകളിലാണ്.
സ്കൂള്‍, സര്‍വകലാശാലകള്‍ ഇതര ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയ്ക്ക് പുതിയ ഉത്തരവ് ബാധകമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
രണ്ടാഴ്ചക്ക് ശേഷം അതാത് എമിറേറ്റുകളിലെ ദുരന്തനിവാരണ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.