ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളുമായി അബുദാബി. ഫ്രാന്‍സിലെ ഇഡിഎഫും ജിങ്കോ പവറും ചേര്‍ന്നായിരിക്കും രണ്ട് ജിഗാവാട്ട്സ് ശേഷിയുള്ള സൗരോര്‍ജ നിലയം നിര്‍മിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഊര്‍ജ ഉത്പാദനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് എമിറേറ്റ്സ് ജല വൈദ്യുത കമ്പനി അറിയിച്ചു.
അബുദാബി നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള അല്‍ ദാഫ്രയിലെ പദ്ധതിയുടെ മൊത്തം ചെലവ് വെളിപ്പെടുത്തിയിട്ടില്ല. കിലോവാട്ട് മണിക്കൂറിന് 4.97 ഫില്‍സ് എന്ന നിരക്കിലായിരിക്കും ഊര്‍ജ ഉത്പാദനം നടത്തുക. യു.എ.ഇ. ഊര്‍ജപദ്ധതി 2050 പ്രകാരം കുറഞ്ഞചെലവിലുള്ള ഊര്‍ജ ഉത്പാദനമെന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ നിറവേറ്റപ്പെടുകയെന്ന് തഖ ചീഫ് എക്‌സിക്യുട്ടീവ് ജാസിം ഹുസൈന്‍ തബേത് അറിയിച്ചു.
നിലവില്‍ അബുദാബിക്ക് സ്വന്തമായി ഒരു സൗരോര്‍ജ പ്ലാന്റ് ഉണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ സരോര്‍ജ പ്ലാന്റിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സിംഗിള്‍ പ്രോജക്റ്റ് സോളാര്‍ പിവി പ്ലാന്റാണെന്ന് ടാക്ക (അബുദാബി നാഷണല്‍ എനര്‍ജി കമ്പനി) പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.