Gulf

അബുദാബിയില്‍ നോണ്‍ സ്‌റ്റോപ് എക്‌സ്പ്രസ് ബസ് സര്‍വ്വീസുകള്‍

മുസഫ വ്യവസായ മേഖലയില്‍ നിന്നുള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്റ്റോപ് ബസ് സര്‍വ്വീസിന് തുടക്കം

ബുദാബി  : എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും തലസ്ഥാന നഗരിയിലേക്ക് നോണ്‍ സ്‌റ്റോപ് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നു.

സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തമുള്ള എക്‌സ്പ്രസ് ബസ് സര്‍വ്വീസുകളാണ് ആരംഭിക്കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ഐടിസി അറിയിച്ചു.

സര്‍വ്വീസ് തുടങ്ങുന്ന ഇടത്തുനിന്ന് ലക്ഷ്യ സ്ഥാനം വരെ മറ്റു സ്റ്റോപുകളില്‍ ബസ് നിര്‍ത്തില്ലെന്നും പോയിന്റു ടു പോയിന്റ് യാത്രാക്കാരുടെ സൗകര്യാര്‍ത്ഥമാണ് എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിക്കുന്നതെന്നും ഐടിസി അധികൃതര്‍ അറിയിച്ചു.

വ്യവസായ കേന്ദ്രമായ മുസഫയില്‍ നിന്ന് മുഹമദ് ബിന്‍ സയിദ് സിറ്റിയിലേക്കും ഷഹാമ, ബനിയാസ്, ഖലീഫ സിറ്റി, അല്‍ഫല എന്നിവിടങ്ങളില്‍ നിന്ന് അബുദാബി നഗരത്തിലേക്കുമാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസുകള്‍ നടത്തുക.

തുടര്‍ന്ന് ഐല്‍ ഐനിലേക്കാണ് സര്‍വ്വീസുകള്‍ നടത്തുക. അല്‍ഫഖ, അല്‍ ഹായര്‍, സൈ്വഹാന്‍, അല്‍ഷിവൈബ്, നാഹില്‍, അബുസംറ, അല്‍ വിഖാന്‍, അല്‍ഖുവ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് ഐല്‍ ഐനിലേക്കാണ് സര്‍വ്വീസുകള്‍.

തിങ്കള്‍ മുതല്‍ വെള്ളി വരെ പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 10 വരെയാകും സര്‍വ്വീസുകള്‍. അതേസമയം, പൊതുഅവധി ദിനങ്ങളിലും വാരാന്ത്യ അവധി ദിനങ്ങളിലും പുലര്‍ച്ചെ ഒന്നുവരെ സര്‍വ്വീസുണ്ടാകും.

തിരക്കേറിയ സമയങ്ങളില്‍ പത്ത് മിനിറ്റ് ഇടവേളകളിലും അല്ലാത്ത സമയങ്ങളില്‍ 25 മിനിറ്റ് ഇടവിട്ടുമാണ് സര്‍വ്വീസുകള്‍. അല്‍ ഗസല്‍, എമിറേറ്റ് ടാക്‌സി എന്നീ കമ്പനികളാണ് സര്‍വ്വീസുകള്‍ നടത്തുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.