Gulf

അബുദാബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ പ്രതിവാര പിസിആര്‍ ടെസ്റ്റ്

ഒമിക്രാണ്‍ വ്യാപനം തടയുന്നതിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പതിനാലു ദിവസത്തിലുള്ള പിസിആര്‍ ടെസ്റ്റ് ഇനി മുതല്‍ ഏഴു ദിവസത്തിലൊരിക്കല്‍

അബുദാബി:  അബുദാബി സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് ഏഴു ദിവസം കൂടുന്തോറും നടത്തണമെന്ന് ദുരന്തനിവാരണ സമിതി അറിയിച്ചു.

ഡിസംബര്‍ 26 മുതല്‍ പുതിയ കോവിഡ് മാനദണ്ഡങ്ങള്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കമ്പനികളിലെ ജീവനക്കാര്‍ക്കും പുതിയ മാനദണ്ഡങ്ങള്‍ ബാധകമാണ്.

എല്ലാ പതിനാലു ദിവസം കൂടുന്തോറും എടുത്തിരുന്ന പിസിആര്‍ ടെസ്റ്റാണ് ഇനിമുതല്‍ ആഴ്ചയിലൊരിക്കലാക്കിയത്.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.

എന്നാല്‍, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല. അബുദാബിയിലെ പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും പ്രവേശിക്കാന്‍ അല്‍ ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ലഭ്യമാക്കണമെന്ന നിര്‍ദ്ദേശവും നിലവിലുണ്ട്. നേരത്തെ ഗ്രീന്‍ പാസ് മുപ്പതു ദിവസം കാലാവധി ഉള്ളതായിരുന്നു. ഇത് അടുത്തിടെ പതിനാലു ദിവസമായി കുറച്ചിരുന്നു.

ല്‍ഹോസ്ന്‍ ആപില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ മൂന്ന് കോവിഡ് വാക്‌സിന്‍ എടുക്കുകയും പതിനാല് ദിവസം കൂടുന്തോറും പീസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭ്യമാക്കുകയും വേണം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.