News

അബുദാബിയില്‍ യാത്രാവിലക്ക് ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി

Web Desk

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ അബുദാബിയില്‍ യാത്രാ വിലക്ക് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. ജൂണ്‍ 16 മുതൽ ഒരാഴ്ച കൂടി നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബി പൊലീസ്, ആരോഗ്യ വകുപ്പ്, ദേശീയ അത്യാഹിത ദുരന്തനിവാരണ വകുപ്പ് എന്നിവര്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വെെറസ് വ്യാപനം തടയുന്നതിനും സമഗ്ര കൊവിഡ് പരിശോധനയുടെയും ഭാഗമായാണ് ജൂണ്‍ രണ്ടു മുതല്‍ യാത്രാനിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

അബുദാബി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലേക്കും തിരിച്ച് മറ്റു പ്രദേശങ്ങളിലേക്കുമുളള യാത്രകൾക്കാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. കൂടാതെ യുഎഇ പൗരന്മാര്‍ ഉള്‍പ്പടെയുളള എല്ലാ അബുദാബി നിവാസികള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്. അടിയന്തര വിഭാഗങ്ങളിൽ ജോലിചെയ്യുന്നവർക്ക്, ആശുപത്രികള്‍ സന്ദര്‍ശിക്കേണ്ട രോഗികള്‍, അവശ്യ സാധനങ്ങള്‍ക്കുളള വാഹന സര്‍വ്വീസുകള്‍ എന്നിവയ്ക്ക് പ്രത്യേക പെര്‍മിറ്റ് വഴി ഇളവുകള്‍ ലഭ്യമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 388,000 ലധികം ആളുകളില്‍ കൊവി‍ഡ് പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.