ഡല്‍ഹി: 2022 ല്‍ ഉത്തര്‍പ്രദേശില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. വാര്‍ത്താ സമ്മേളനത്തിലയിരുന്നു കെജ്രിവാളിന്റെ സുപ്രധാനമായ പ്രഖ്യാപനം. യുപി സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ പാളിപോയെന്നും സ്ത്രീതകള്‍ക്ക് സുരക്ഷയില്ലാത്ത സംസ്ഥാമായി ഉത്തര്‍പ്രദേശ് മാറിയെന്നും അദ്ദേഹം ആരോപിച്ചു. ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിച്ചെന്നും പഞ്ചാബില്‍ ശക്തരായ പ്രതിപക്ഷമാകാന്‍ പാര്‍ട്ടിക്ക് സാധിച്ചെന്നും ഇനി അടുത്ത ലക്ഷ്യം യുപി ആണെന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയില്‍ ഇതുവരെ വികസനം എത്തിയിട്ടില്ല. ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും എല്ലാം പിറകിലാണ്. അതുകൊണ്ട് തന്നെ ഡല്‍ഹി മോഡല്‍ വികസനമാണ് ആം ആദ്മി യു.പിയില്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിലെത്തിയാല്‍ മൊഹല്ല ക്ലിനിക്, വൈദ്യുതി നിരക്കിലെ ഇളവുകള്‍, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര എന്നിവ നല്‍കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ല ആംആദ്മി പാര്‍ട്ടി യുപിയില്‍ നടത്തിയത്. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെജ്രിിവാള്‍ വരാണസിയില്‍ മല്‍സരിച്ചെങ്കിലും മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ പ്രവര്‍ത്തകരായിരുന്നു പാര്‍ട്ടിക്ക് വേണ്ടി യുപിയില്‍ പ്രചാരണം നടത്തിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.