Gulf

സൗദി അറേബ്യ : സമ്മതമില്ലാതെ റെഡ് ഹാര്‍ട്ട് റെഡ് റോസ് ഇമോജികള്‍ അയച്ചാല്‍ തടവും പിഴയും

സൗദി സോഷ്യല്‍ മീഡിയയില്‍ റെഡ് ഹാര്‍ട് ഇമേജി അയയ്ക്കുമ്പോള്‍ സൂക്ഷിക്കുകവാട്‌സ്ആപ് പോലുള്ള സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സമ്മതമില്ലാതെ മറ്റുള്ളവര്‍ക്ക് റെഡ് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്നത് കുഴപ്പത്തിലാക്കും

റിയാദ് :  സൗദി അറേബ്യയില്‍ ഒരാളുടെ അനുമതി ഇല്ലാതെ റെഡ് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ സൈബര്‍ നിയമങ്ങളിലെ  ഭേദഗതി പ്രകാരം രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കും. ഇതിനൊപ്പം ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിച്ചേക്കാം.

റെഡ് ഹാര്‍ട് ഇമോജി ലഭിക്കുന്നയാള്‍ പരാതിയുമായി പോയാല്‍ അയച്ചയാള്‍ കുഴപ്പത്തിലാകുമെന്ന് സാരം റെഡ് ഹാര്‍ട്ട് റെഡ് റോസ് എന്നിവ അയക്കുന്നത് ലഭിക്കുന്നയാള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതായാല്‍ ഇത് ഉപദ്രവമായി കണക്കാക്കും.

സന്ദര്‍ഭം പരിശോധിച്ചാകും കുറ്റകൃത്യമാണോയെന്ന് പരിശോധിക്കുക. മോശമായ അര്‍ത്ഥത്തില്‍ ഇത്തരം സന്ദേശങ്ങള്‍ കൈമാറുന്നതാണ് കുറ്റകൃത്യം. സാധാരണ സംഭാഷണങ്ങളില്‍ ഇത്തരം ഇമോജികള്‍ കൈമാറുന്നതില്‍ അപാകതയില്ലെന്നും അതേസമയം, ലൈംഗിക അര്‍ത്ഥത്തില്‍ ഉപയോഗിച്ചാല്‍ ഇത് പീഡനമായി കണക്കാക്കുമെന്നും സൗദിയിലെ സൈബര്‍ വിദഗ്ദ്ധന്‍ അല്‍ മോതാസ് കുത്ബി പറയുന്നു.

ന്ദേശം ലഭിക്കുന്ന വ്യക്തി പരാതി നല്‍കിയാല്‍ സന്ദേശം അയച്ച സാഹചര്യം പരിശോധിച്ച ശേഷം ഇതില്‍ ലൈംഗികാതിക്രമം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ നിയമ നടപടികള്‍ സ്വീകരിക്കു എന്ന് നിയമ വിദഗ്ദ്ധരും പറയുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.