ലൈഫ് മിഷനെ തകർക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടത്തി 140 ഭവനരഹിത കുടുംബങ്ങളുടെ വീടെന്ന സ്വപ്നം തകർത്ത കോൺഗ്രസ് എംഎൽഎ അനിൽ അക്കരയെ തുറന്നുകാട്ടിക്കൊണ്ട് വടക്കാഞ്ചേരി എംഎൽഎ ഓഫീസിനു മുന്നിൽ സിപിഐ(എം) ബഹുജന സത്യാഗ്രഹം ആരംഭിച്ചു.
പാവങ്ങൾക്ക് വീടൊരുക്കുന്ന പദ്ധതിക്കെതിരായി നുണപ്രചരണത്തിലൂടെയും വ്യാജ പരാതിയിലൂടെയും അനിൽ അക്കര നടത്തുന്ന ദുഷ്പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗം പി. ആർ. വർഗ്ഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിപിഐ(എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം എം. എസ്. സിദ്ധൻ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു വടക്കാഞ്ചേരി ഏരിയ പ്രസിഡണ്ട് കെ. എം. മൊയ്തു, എരുമപ്പെട്ടി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. കെ. കണ്ണൻ, ഡിവൈഎഫ്ഐ കുണ്ടന്നൂർ മേഖല പ്രസിഡണ്ട് വിഷ്ണു ആർ. കൃഷ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിപിഐ(എം) എരുമപ്പെട്ടി ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ. വി. രാജശേഖരൻ സ്വാഗതവും ലോക്കൽ കമ്മിറ്റിയംഗം കെ. എ. വിജീഷ് നന്ദിയും പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.