Business

99 സമുദ്രോത്പന്ന കയറ്റുമതി സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്കുള്ള വിലക്ക് ചൈന നീക്കി

2020 ഡിസംബര്‍ മുതല്‍ 110 കേന്ദ്രങ്ങളുടെ താത്കാലികവിലക്കാണ് ചൈന നീക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഉയരുമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി.വി സ്വാമി പറഞ്ഞു

ന്യൂഡല്‍ഹി : സമുദ്രോത്പന്നങ്ങള്‍ക്ക് ഉറവിടത്തില്‍ നിന്നു തന്നെ സംഭരണ ഗുണമേന്‍മ ഉറപ്പ് വരുത്തു മെന്ന ഇന്ത്യയുടെ വാഗ്ദാനം കണക്കിലെടുത്ത് രാജ്യത്തെ 99 കയ റ്റുമതി സംസ്‌ക്കരണ കേന്ദ്രങ്ങള്‍ക്കുള്ള താത്കാലിക വിലക്ക് ചൈന നീക്കി. ഫെബ്രുവരി 14 മുതലാണ് വിലക്ക് നീങ്ങിയത്. ഇതോടെ ഇരുരാ ജ്യ ങ്ങള്‍ക്കിടയിലുള്ള സമുദ്രോത്പന്നങ്ങളുടെ ഉഭയകക്ഷി വാണിജ്യം ത്വരിതപ്പെടുമെന്നാണ് പ്രതീക്ഷ.

സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) യടക്കമുള്ള സ്ഥാപനങ്ങളുടെ നിരന്ത ര പരിശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടമുണ്ടായത്. 2020 ഡിസം ബര്‍ മുതല്‍ 110 കേന്ദ്രങ്ങളുടെ താ ത്കാലികവിലക്കാണ് ചൈന നീക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സമുദ്രോ ത്പന്ന കയറ്റുമതി അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഉയരുമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ഡി.വി സ്വാമി പറഞ്ഞു.

വാണിജ്യമാനദണ്ഡങ്ങളിലെ അസ്ഥിരത (എന്‍സി) നിമിത്തമാണ് ചില സ്ഥാപനങ്ങളില്‍ നിന്നുള്ള കയറ്റു മതിക്ക് ചൈന താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. എംപിഇഡിഎ, എക്സ്പോര്‍ട്ട് ഇന്‍സ്പെക്ഷന്‍ കൗ ണ്‍സില്‍, ബീജിംഗിലെ ഇന്ത്യന്‍ എംബസി, വാണിജ്യ മന്ത്രാലയം, എന്നിവ നടത്തിയ സംയുക്ത പരിശ്രമ ങ്ങളാണ് ഫലം കണ്ടത്.
2021-22 ല്‍ 475 സ്ഥാപനങ്ങളാണ് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. ഇക്കാലത്ത് ചൈനയിലേക്കു ള്ള സമുദ്രോത്പന്ന കയറ്റുമതി പോയവര്‍ഷത്തേക്കാള്‍ 25 ശത മാനം വര്‍ധിച്ച് 1,175.05 ദശലക്ഷം ഡോള റായി. 2020-21 ല്‍ ഇത് 939.17 ദശലക്ഷം ഡോളറായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.