ദുബായിലെ 88 ശതമാനം ആളുകളും സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തർ. കോവിഡ് -19 മഹാമാരിയെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന ചോദ്യത്തിനാണ് ദുബായ് നിവാസികളിൽ പത്തിൽ ഒമ്പത് പേരും സംതൃപ്തരാണെന്ന് സർവേ ഫലത്തിലൂടെ വ്യക്തമാക്കിയത്. ഞായറാഴ്ച ദുബായ് ഗവൺമെന്റ് എക്സലൻസ് പ്രോഗ്രാം നടത്തിയ വോട്ടെടുപ്പിൽ 88 ശതമാനം താമസക്കാരും വൈറസ് പടരുന്നതിനെതിരെ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികളിൽ സന്തുഷ്ടരാണെന്ന് വ്യക്തമാക്കുന്നു. പ്രതിസന്ധിയുടെ ഉന്നതിയിൽപ്പോലും ജനജീവിതം ഉറപ്പു വരുത്തുന്നതിനായി സർക്കാർ സേവനങ്ങളിൽ വരുത്തിയ മാറ്റങ്ങളിൽ 89 ശതമാനം താമസക്കാരും സംതൃപ്തി പ്രകടിപ്പിച്ചു.
എല്ലാ നിവാസികളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയ ഞങ്ങളുടെ ടീമുകളെക്കുറിച്ച് അഭിമാനിക്കുന്നു എന്നും, മുന്നിലുള്ള എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിടുന്ന ഒരു സർക്കാർ സംവിധാനം ഞങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും ഫലങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് , ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
മഹാമാരിയുടെ വെല്ലുവിളികളെ യുഎഇ നേരിട്ടത് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൈക്കൊണ്ട ദീർഘ വീക്ഷണ നയങ്ങളിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ദുബായ് ഗവൺമെന്റ് എക്സലൻസ് പ്രോഗ്രാമിലെ അംഗങ്ങളെ സന്ദർശിച്ചപ്പോഴാണ് ദുബായിലെ കോവിഡ് -19 പ്രതികരണത്തെ ക്കുറിച്ചുള്ള പൊതു സംതൃപ്തി സർവേയുടെ ഫലങ്ങൾ പ്രഖ്യാപിച്ചത്. ദുബായ് സമൂഹത്തിന്റെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനായി എല്ലാ മുൻനിര സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും നിരന്തരമായ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.