രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസ നേരാനായതില്‍ അഭിമാനമെന്ന് രാഷ്ട്രപതി
ന്യൂഡെല്‍ഹി : സ്വാതന്ത്ര്യദിനാഘോഷത്തലേന്ന് രാജ്യത്തിന് സന്ദേശം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടന്നു പോയ എഴുപത്തിയഞ്ചാണ്ടുകള്‍ രാജ്യം നേരിട്ട വെല്ലുവിളികളേയും അതിനെ അതിജിവീച്ച രീതികളും സ്മരിച്ചുകൊണ്ടാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു തന്റെ ആദ്യ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കിയത്.
രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളായ ധീരദേശാഭിമാനികളേയും നാടിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരന്‍മാരേയും രാഷ്ട്രപതി സ്മരിച്ചു.
നമ്മളെ ചൂഷണം ചെയ്തു കടന്നു പോയ വൈദേശിക ശക്തികളെ ധീരമായി നേരിട്ട് നാം മുന്നോട്ട് പോയി. രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍ സമര രംഗത്ത് ഉണ്ടായിരുന്ന സേനാനികളെ നാം സ്മരിക്കണം.
രാജ്യം ഒരോ വെല്ലുവിളികളേയും അതിജീവിച്ചു. കോവിഡ് മഹാമാരിയെ ശക്തമായും ഫലപ്രദമായും നേരിട്ടു. ഇത്തരം സാഹചര്യങ്ങളില്‍ നാം ഏവരും ഒറ്റക്കെട്ടായി മുന്നേറുമെന്ന് തെളിയിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇനിയും രാജ്യം ലോക ശക്തിയായി മുന്നോട്ട് പോകുമെന്നും ഇതിനായി നാം ഏവരും ഒരുമിച്ച് സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.