Breaking News

ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ തീപിടിത്തം, നാല്‍പതോളം പേര്‍ മരിച്ചു

ഞായറാഴ്ച ആരാധന നടക്കുമ്പോളാണ് തീപിടിത്തം. മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്

കെയ്‌റോ :  ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഞായറാഴ്ച ആരാധന നടക്കുമ്പോള്‍ ഉണ്ടായ തീപിടിത്തത്തില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു.

മരിച്ചവരില്‍ ഏറെയും കുട്ടികളാണെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗ്രേറ്റര്‍ കെയ്‌റോയിലെ ഇബാബയിലെ അബു സെഫെയിന്‍ പള്ളിയിലാണ് തീപിടിത്തം ഉണ്ടായത്.

എയര്‍ കണ്ടീഷണറിലെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തിപടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തീപിടിത്തം ഉണ്ടായപ്പോള്‍ ഭയന്ന് പലരും കെട്ടിടത്തില്‍ നിന്നും പുറത്തുകടക്കാന്‍ തിക്കും തിരക്കും കൂട്ടിയതും മരണ സംഖ്യ ഉയരാന്‍ കാരണമായി എന്നു കരുതുന്നു.

തീപിടിച്ചപ്പോള്‍ ഉണ്ടായ പുകശ്വസിച്ചാണ് പലരും ഗുരുതര നിലയിലായത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും എയര്‍കണ്ടീഷണറിലെ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.