Breaking News

7100 കോടി റവന്യൂ കുടിശ്ശിക അഞ്ച് വര്‍ഷമായി പിരിച്ചിട്ടില്ല; ധനവകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ട്

2019 മുതല്‍ ’21 വരെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് നിയമസഭയില്‍വച്ചത്. റവന്യൂ കുടിശ്ശി ക പിരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും കുടിശിക ഇനത്തില്‍ 7100 കോടി രൂപ ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമാത്രമായി 6422 കോടി രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്

തിരുവനന്തപുരം: റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ സംസ്ഥാന ധനവകുപ്പിന്റെ ഗുരുതര വീഴ്ച ചൂണ്ടി ക്കാണിച്ച് സിഎജി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷമായി 7100 കോടി രൂപ പി രിച്ചില്ലെന്നും നിയമസഭയില്‍ വച്ച കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 12 വകുപ്പുകളിലായാണ് ഇത്രയും തുക പിരിക്കാനുള്ളത്.

2019 മുതല്‍ ’21 വരെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് നിയമസഭയില്‍വച്ചത്. റവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ സര്‍ ക്കാരിന് വീഴ്ചയുണ്ടായെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമാത്രമായി 6422 കോടി രൂപയാണ് പിരിഞ്ഞു കിട്ടാനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര ഇ ടപെടല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

തെറ്റായ നികുതി നിരക്ക് ചുമത്തിയതില്‍ 18.57 കോടി രൂപ നഷ്ടമായി. 36 പേരുടെ നികുതി നിരക്കാണ് തെ റ്റായി ചുമത്തിയത്. യോഗ്യത ഇല്ലാത്ത ഇളവ് ക്ലെയിം ചെയ്തു ന ല്‍കിയതില്‍ 11.09 കോടി രൂപയാണ് നഷ്ടം ഉണ്ടായത്. തെറ്റായ നികുതി നിര്‍ണയം നടത്തിയത് മൂലം ഏഴ് കോടി രൂപ കുറച്ച് പൂരിപ്പിച്ചു എന്നും റി പ്പോര്‍ട്ട് പറയുന്നു.നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തില്‍ 7.54 കോടിയും കുറഞ്ഞു. വാര്‍ഷിക റിട്ടേണില്‍ അര്‍ഹത ഇല്ലാതെ ഇളവ് നല്‍കിയത് വഴി 9.72 കോടി കു റഞ്ഞു. വിദേശ മദ്യ ലൈസന്‍സുകളുടെ അനധികൃത കൈമാറ്റം വഴി 26 ലക്ഷം കുറഞ്ഞു. എക്സൈസ് ക മ്മീഷണറെയും റിപ്പോര്‍ട്ടില്‍ രൂക്ഷമായി വിമര്‍ശിക്കു ന്നു. നിയമങ്ങള്‍ ദുരുപയോഗം ചെയത് ലൈസന്‍ സ് നല്‍കിയതായും 26ലക്ഷം രൂപയുടെ വരുമാനനഷ്ടം ഉണ്ടയാതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റവന്യൂ കുടിശ്ശിക സംബന്ധിച്ചുളള കണക്കുകള്‍ ഓഡിറ്റ് ആവശ്യപ്പെടുമ്പോള്‍ മാത്രം നല്‍കുകയാണ് പ തിവ്. കുടിശിക കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും കുടിശ്ശിക പിരിച്ചെടുക്കുന്നത് സംബന്ധിച്ച് വ്യക്ത മായ പ്ലാന്‍ തയ്യാറാക്കുന്നില്ലെന്നും വകുപ്പുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും റി പ്പോര്‍ട്ടില്‍ പറയുന്നു. 12 വകുപ്പു കളുടെ കാര്യത്തിലാണ് കുടിശ്ശിക പിരിക്കുന്നതില്‍ ഏറ്റവും കുടുതല്‍ വീഴ്ചയണ്ടായ ത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.