ദുബായ് : ഇതുവരെ ദുബായിയില്‍ 7000 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ അനുവദിച്ചതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, രാജ്യാന്തര കായിക താരങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍-വിസാ അനുവദിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദുബായിയില്‍ നടന്ന സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ സബ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിന്‍ അല്‍ മക്തും 2019 മെയ് മാസത്തിലാണ് ഗോള്‍ഡ് കാര്‍ഡ് വിസാ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭാവി വികസനത്തിനായി കഴിവുള്ളവരെ സ്വീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ വിസാ പദ്ധതി. അഞ്ചു വര്‍ഷവും 10 വര്‍ഷവും കാലാവധിയുള്ള ദീര്‍ഘകാല വിസയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ശക്തമായ ഉത്തേജനമാണ് ഈ പദ്ധതി. 5 മില്ല്യന്‍ ദിര്‍ഹമിന്റെ പ്രോപ്പര്‍ട്ടി കൈവശമുള്ളവര്‍ക്കാണ് ഈ മേഖലയില്‍ നിന്ന് ഇതിന്റെ ഭാഗമാകാന്‍ കഴിയുക. അതിനിടെ 103 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കാണ് ദുബായിയില്‍ ഗോള്‍ഡന്‍ കാര്‍ഡ് വിസാ അനുവദിച്ചതെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി പറഞ്ഞു.
കൂടുതല്‍ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ റസിഡന്‍സി വിസ അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പിഎച്ച്ഡിയുള്ളവര്‍, എല്ലാ ഡോക്ടര്‍മാരും, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ്ങ്, ഇലക്ട്രിസിറ്റി, ബയോ ടെക്‌നോളജി എന്നീ വിഭാഗങ്ങളിലുള്ള എന്‍ജിനിയര്‍മാര്‍, അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 3.8 ല്‍ കൂടൂതല്‍ സ്‌കോര്‍ ലഭിച്ചവര്‍ എന്നിവര്‍ക്കാണ് ഈ പ്രഖ്യാപനതിന്റെ ഭാഗമായി ഗോള്‍ഡന്‍ വിസ ലഭിക്കുക. അതിനൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, വൈറല്‍ എപ്പിഡമോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസാ ലഭിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.